Dailyhunt
സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരായ മൊഴിക്ക് പിന്നില്‍ ഗണേഷ് കുമാറെന്ന് ശരണ്യാ മനോജ്

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരായ മൊഴിക്ക് പിന്നില്‍ ഗണേഷ് കുമാറെന്ന് ശരണ്യാ മനോജ്

തേജസ് 5 years ago

കൊല്ലം: സോളാര്‍ കേസില്‍ പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചത് ഗണേഷ് കുമാറും പിഎയുമാണെന്ന് കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍. പരാതിക്കാരിയും ഗണേഷ് കുമാറും ദീര്‍ഘകാലമായി ബന്ധമുണ്ട്. അവര്‍ വിവാഹം കഴിക്കാനൊരുങ്ങിയതാണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. സോളാര്‍ കേസില്‍ ഗണേഷിന്റെ പേര് പുറത്ത് വരരുത് എന്നാണ് താന്‍ പരാതിക്കാരിയോടും അഭിഭാഷകരോടും പറഞ്ഞത്. ഉമ്മന്‍ചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം. കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐക്കാര്‍ കണ്ണൂരില്‍ കല്ലെറിഞ്ഞിട്ടും അദ്ദേഹം അത് പുറത്ത് പറയാന്‍ തയ്യാറായില്ല.

ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഗണേഷ് കുമാറാണ്. എന്നെങ്കിലും ഗണേഷിനോട് ദൈവം ചോദിക്കുമെന്നും ബന്ധു കൂടിയായ ശരണ്യ മനോജ് പറഞ്ഞു.

സോളാര്‍ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണ്. രക്ഷിക്കണമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞതിനാല്‍ താന്‍ ഇടപ്പെട്ടു. സോളാര്‍ കേസില്‍ മറ്റു നേതാക്കളും മന്ത്രിമാരും ഇതിലുണ്ടെന്ന് പുറത്തുവരുന്നതിന് മുമ്ബ് താനാണ് ഇതിലെ മുഖ്യപ്രതി എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്നെ രക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇടപ്പെട്ടിട്ടുണ്ട്. പക്ഷേ ദൈവം പോലും ഒരിക്കലും പൊറുക്കാത്ത കാര്യങ്ങള്‍ പിന്നീട് പരാതിക്കാരിയെക്കൊണ്ട് ഗണേഷ് കുമാര്‍ പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം പരാതിക്കാരിയുടെ കത്തില്‍ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പേര് പിന്നീട് എഴുതി ചേര്‍ത്തതാണ്. ഗണേഷ് കുമാറാണ് ഇതിന് പിന്നിലെന്നും ശരണ്യ മനോജ് പറഞ്ഞു. സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞ ഗണേഷിന് ആരോടും ആത്മര്‍ത്ഥയില്ല. രണ്ടാമത് മന്ത്രിയാക്കാത്തതിലുള്ള വിരോധമാകാം ഉമ്മന്‍ചാണ്ടിയുടെ പേര് സോളാര്‍ കേസിലേക്ക് വലിച്ചിഴക്കാന്‍ കാരണമെന്നാണു തോന്നുന്നത്. ഗണേഷ് കുമാര്‍ എന്ത് പറഞ്ഞാലും അനുസരിക്കുന്നയാളാണ് പി എ പ്രദീപ്. സിനിമ മേഖലയുമായി ബന്ധമില്ലാത്ത അയാള്‍ ഗണേഷിന് വേണ്ടിയാകും നടിയെ അക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിച്ചിട്ടുണ്ടാവുകയെന്നും ശരണ്യ മനോജ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News