മഡ്രിഡ്: സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ്ബ് എല്‍ഡെന്‍സയെ സ്വന്തമാക്കാന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങുന്നകാര്യത്തില്‍ നിലവിലെ ഉടമസ്ഥരുമായി മെസ്സി ധാരണയിലെത്തി.
നേരേത്ത കറ്റാലന്‍ ക്ലബ് കോര്‍ണെല്ലയെ താരം വാങ്ങിയിരുന്നു.
നിലവില്‍ ടി.എച്ച്. സൊലൂഷന്‍ ഗ്രൂപ്പാണ് എല്‍ഡെന്‍സയുടെ ഉടമസ്ഥര്‍. ക്ലബ്ബ് കൈമാറ്റത്തിന്റെ നിയമപരമായ കാര്യങ്ങളുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഇനി സ്പാനിഷ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമാണ്. പുതിയ സീസണില്‍ മോശം തുടക്കമാണ് എല്‍ഡെന്‍സയുടേത്. ലീഗില്‍ നാല് കളിയില്‍നിന്ന് രണ്ട് പോയിന്റുമായി 20-ാം സ്ഥാനത്താണ്. പരിശീലകന്‍ ക്ലോഡിയോ ബാറാഗനെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

