Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുന്നിലെ തകര്‍ന്ന റോഡും വെള്ളക്കെട്ടും: അടിയന്തര നടപടി ആവശ്യപ്പെട്ട് എസ്‍ഡിപിഐ

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുന്നിലെ തകര്‍ന്ന റോഡും വെള്ളക്കെട്ടും: അടിയന്തര നടപടി ആവശ്യപ്പെട്ട് എസ്‍ഡിപിഐ

തേജസ് 4 months ago

പാലക്കാട്: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുന്നിലെ തകർന്ന റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കുക, മഴവെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകളും ചാലുകളും ശുചീകരിക്കുക, ആശുപത്രിയിലെത്തുന്നവർക്കായി ഇരുചക്രവാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ എസ്‍ഡിപിഐ പാലക്കാട് മണ്ഡലം കമ്മിറ്റി പാലക്കാട് നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി.

ആശുപത്രിക്ക് മുന്നിലെ റോഡ് ഗുരുതരമായി പൊട്ടി പൊളിഞ്ഞ നിലയിലാണ് തുടരുന്നത്. റോഡരികിലെ ഓടകളും ചാലുകളും ഹോട്ടല്‍ മാലിന്യങ്ങളും മറ്റ് വേസ്റ്റ് നിക്ഷേപങ്ങളും മൂലം അടഞ്ഞുകിടക്കുന്നതിനാല്‍ മഴ പെയ്യുന്ന സമയങ്ങളില്‍ വെള്ളം ഒഴുകിപ്പോകാതെ റോഡുകളിലും കുഴികളിലും വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഇതുമൂലം ആശുപത്രിയിലെത്തുന്ന രോഗികള്‍, ഗർഭിണികള്‍, കുട്ടികള്‍, കൂട്ടിരിപ്പുകാർ എന്നിവർ ദിവസേന വലിയ ദുരിതമാണ് അനുഭവിക്കുന്നത്.

പ്രത്യേകിച്ച്‌ മഴക്കാലത്തും രാത്രിസമയങ്ങളിലും ആശുപത്രിയിലെത്തുന്നവർക്കും ആംബുലൻസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും സഞ്ചരിക്കാൻ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടിവരുന്നത്. ആശുപത്രിയിലെത്തുന്ന ആളുകള്‍ക്ക് വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ റോഡരികില്‍ ഇരുചക്രവാഹനങ്ങള്‍ നിർത്തേണ്ട സാഹചര്യം ഉണ്ടാകുന്നതും ഗതാഗത തടസ്സങ്ങള്‍ക്ക് കാരണമാകുകയാണ്.

ആശുപത്രിക്ക് മുന്നിലെ റോഡ് അടിയന്തരമായി പുനരുദ്ധരിക്കുക, ഓടകളും ചാലുകളും ശുചീകരിച്ച്‌ മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉറപ്പാക്കുക, ഹോട്ടല്‍ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വേസ്റ്റ് നിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും ആവശ്യമായ പാർക്കിങ് സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ മുന്നോട്ടുവെച്ചത്.

വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങേണ്ട സാഹചര്യം ഉണ്ടാകുമെന്നും എസ്‍ഡിപിഐ പാലക്കാട് മണ്ഡലം പ്രസിഡന്റ് ഒ എച്ച്‌ ഖലീല്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News