Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വകാര്യ ബസുകള്‍ തമ്മിലുള്ള മല്‍സര ഓട്ടം ചോദ്യംചെയ്ത യാത്രക്കാരന്റെ മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ചു: കണ്ടക്ടര്‍ പിടിയില്‍

സ്വകാര്യ ബസുകള്‍ തമ്മിലുള്ള മല്‍സര ഓട്ടം ചോദ്യംചെയ്ത യാത്രക്കാരന്റെ മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ചു: കണ്ടക്ടര്‍ പിടിയില്‍

തേജസ് 4 days ago

കൊച്ചി: നഗരത്തില്‍ സ്വകാര്യ ബസുകള്‍ തമ്മിലുള്ള മല്‍സര ഓട്ടം ചോദ്യംചെയ്ത യാത്രക്കാരന്റെ മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ പിടിയില്‍.

എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നൂറനാട് സ്വദേശി ശ്രീകുമാര്‍ (34) ആണ് അറസ്റ്റിലായത്. ജൂലൈ 7 ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ദേശീയപാതയില്‍ വൈറ്റിലയ്ക്കും പാലാരിവട്ടത്തിനും ഇടയിലുള്ള ഗീതാഞ്ജലി ജങ്ഷനിലാണ് പ്രശ്‌നങ്ങല്‍ അരങ്ങേറിയത്.

കൈയില്‍ നാണയത്തുട്ടുകള്‍ ചുരുട്ടിപ്പിടിച്ചാണ് യാത്രക്കാരനായ ഇടപ്പള്ളി സ്വദേശി ഷംഷീറിനെ കണ്ടക്ടര്‍ മര്‍ദ്ദിച്ചത്.

സമയക്രമത്തെച്ചൊല്ലി രണ്ടു ബസുകള്‍ തമ്മില്‍ തര്‍ക്കമുടലെടുക്കുകയും ഇതിന്റെ തുടര്‍ച്ചയായി ചളിക്കവട്ടത്തുവെച്ച്‌ സുല്‍ത്താന എന്ന ബസ് എന്‍പീസ് ബസിന് കുറുകേ നിര്‍ത്തി വഴി തടസ്സപ്പെടുത്തി. തുടര്‍ന്ന് സുല്‍ത്താനയുടെ ഡ്രൈവറായ അജു, എന്‍പീസ് ബസിലെ കണ്ടക്ടറായ സനീഷിന്റെ തലയ്ക്കിടിച്ച്‌ പരിക്കേല്‍പ്പിച്ച ശേഷം ബസുമായി പോയി. ബസ് ജീവനക്കാരുടെ ഈ ഗുണ്ടായിസം കണ്ട് പ്രകോപിതരായ യാത്രക്കാര്‍ തൊട്ടടുത്തുള്ള ഗീതാഞ്ജലി ജങ്ഷനില്‍വെച്ച്‌ സുല്‍ത്താന ബസ് തടഞ്ഞുനിര്‍ത്തിുകയും പരിക്കേറ്റ എന്‍പീസ് ബസിലെ കണ്ടക്ടറെ ആശുപത്രിയിലാക്കണമെന്നും പ്രശ്‌നത്തിന് പരിഹാരം കണ്ടിട്ടേ ബസ് ഇവിടെനിന്ന് മുന്നോട്ട് എടുക്കാന്‍ പാടുള്ളൂവെന്നും ആവശ്യപ്പെട്ടു.

റോഡില്‍ വെച്ചുണ്ടായ ഈ തര്‍ക്കത്തില്‍ ഇടപെട്ടപ്പോഴാണ് സുല്‍ത്താന ബസിലെ കണ്ടക്ടറായ ശ്രീകുമാര്‍ യാത്രക്കാരനായ ഷംഷീറിന് നേരെ തിരിയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ പരിക്കേറ്റ ഷംഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News