Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വര്‍ണ വിലയില്‍ ഇടിവ്

സ്വര്‍ണ വിലയില്‍ ഇടിവ്

തേജസ് 2 weeks ago

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,200 രൂപയായി.

വെള്ളിവിലയില്‍ മാറ്റമില്ല. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 24.26 ഡോളര്‍ കൂടി 4,058.8 ഡോളറായി. 0.60 ശതമാനമാണ് കൂടിയത്.

ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 1,05,600-ന് പുറമെ മേക്കിംഗ് ചാര്‍ജ്, 3% ജിഎസ്ടി, മറ്റ് ചാര്‍ജുകള്‍ എന്നിവയും നല്‍കണം. 10% മേക്കിംഗ് ചാര്‍ജ് കണക്കാക്കിയാല്‍ ഒരു പവന്‍ വാങ്ങണമെങ്കില്‍ നിലവിലെ വിലയനുസരിച്ച്‌ ഏകദേശം 1,19,600 വരും.

ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് നയങ്ങള്‍, യു.എസ്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവ വിപണിയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News