Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തെക്കുപടിഞ്ഞാറന്‍ സൗദിയില്‍ വീണ്ടും അടിയന്തര മുന്നറിയിപ്പ്; പിന്നീട് പിന്‍വലിച്ചു

തെക്കുപടിഞ്ഞാറന്‍ സൗദിയില്‍ വീണ്ടും അടിയന്തര മുന്നറിയിപ്പ്; പിന്നീട് പിന്‍വലിച്ചു

തേജസ് 12 hrs ago

റിയാദ്: സൗദി അറേബ്യയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഖമീസ് മുശൈത്ത് ഗവര്‍ണറേറ്റില്‍ ആക്രമണ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ച്‌ സൗദി സിവില്‍ ഡിഫന്‍സ്.

ഇന്ന് ഇത് രണ്ടാം തവണയാണ് മേഖലയില്‍ സമാനമായ അടിയന്തര മുന്നറിയിപ്പ് നല്‍കുന്നത്.

എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മുന്നറിയിപ്പ് നിലനിന്ന സമയത്ത് പ്രദേശത്ത് ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും സംഭവങ്ങള്‍ ചിത്രീകരിക്കുന്നതിനായി സ്ഥലത്ത് എത്തരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് നിര്‍ദേശിച്ചു.

യെമന്‍ അതിര്‍ത്തിക്ക് സമീപം സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ഖമീസ് മുശൈത്ത് സ്ഥിതി ചെയ്യുന്നത്. തന്ത്രപ്രധാനമായ മേഖലയായ ഇവിടെ നേരത്തെ സമാനമായ മുന്നറിയിപ്പുകള്‍ സൗദി അധികൃതര്‍ പുറപ്പെടുവിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മുന്നറിയിപ്പിന് പിന്നിലെ സാഹചര്യമോ ഉണ്ടായേക്കാവുന്ന അപകടത്തിന്റെ സ്വഭാവമോ സംബന്ധിച്ച്‌ അധികൃതര്‍ ഇതുവരെ കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല.

മേഖലയില്‍ ജാഗ്രത പാലിക്കാനും ഔദ്യോഗിക നിര്‍ദേശങ്ങള്‍ മാത്രം പിന്തുടരാനും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News