തിരുവനന്തപുരം : തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ കാണാന്‍ ഇല്ലെന്ന് പരാതി. മേട്ടുകടയില്‍ വാടകയ്ക്ക് താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശിയുടെ മകന്‍, 10 വയസുകാരനായ മുഹമ്മദ് സബീറിനെയാണ് ഇന്നലെ മുതല്‍ കാണാതായത്.
ഇന്നലെ മുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ചാണ് മാതാപിതാക്കള്‍ തമ്പാനൂര്‍ പോലിസില്‍ പരാതി നല്‍കിയത്. കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുട്ടി വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് വിവരം. അച്ഛന്റെ പരാതിയില്‍ തമ്പാനൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

