Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ മാതാവ് കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ മാതാവ് കഴുത്തറുത്ത് കൊന്നു

തേജസ് 4 hrs ago

തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍ക്കലില്‍ ഒന്നരവയസുകാരിയെ മാതാവ് കഴുത്തറുത്ത് കൊന്നു. അഭിജിത്-ക്രിസ്റ്റി ദമ്പതികളുടെ മകള്‍ ഇവാനയാണ്(അന്ന)കൊല്ലപ്പെട്ടത്.

മാതാവ് ക്രിസ്റ്റിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലയിന്‍കീഴ് പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ക്രിസ്റ്റിയെ പോലിസ് ചോദ്യംചെയ്ത് വരികയാണ്.

വീട്ടില്‍ വച്ചാണ് സംഭവം നടക്കുന്നത്. മാതാപിതാക്കളുടെ വഴക്കിനിടെ കുഞ്ഞിനെ കഴുത്തറത്തു എന്നാണ് ലഭിക്കുന്ന വിവരം. പോലിസെത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ കഴുത്തറത്ത നിലയില്‍ വിളവൂര്‍ക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ക്രിസ്റ്റിയ്‌ക്കെതിരേ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. തുടര്‍ന്ന് ഏറെ പാടുപെട്ടാണ് മലയിന്‍കീഴ് എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം ക്രിസ്റ്റിയെ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News