Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം

തേജസ് 2 weeks ago

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. നിര്‍മാണം നടക്കുന്ന മദര്‍ ആന്‍ഡ് ചൈല്‍ഡ് വിഭാഗത്തിന്റെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്.

മൂന്നാം നിലയില്‍ നിന്ന് തീ ആളിപ്പടര്‍ന്നു എന്നാണ് പ്രാഥമിക നിഗമനം. രോഗികളെ പാര്‍പ്പിക്കുന്ന കെട്ടിടമല്ലാത്തതിനാല്‍ അപകടമൊഴിവായി. എ സിയുടെ പണികളാണ് നടന്നിരുന്നത്. എസിയുടെ ഇന്‍സുലേഷന്‍ തകരാറായതാണ് തീപിടുത്തം ഉണ്ടാകാന്‍ കാരണം. വടക്കാഞ്ചേരിയില്‍ നിന്നും തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News