Dailyhunt
ഉപരോധത്തിനിടെ ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്ന് 48 കപ്പലുകള്‍ തിരിച്ചുവിട്ടതായി യുഎസ്

ഉപരോധത്തിനിടെ ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്ന് 48 കപ്പലുകള്‍ തിരിച്ചുവിട്ടതായി യുഎസ്

തേജസ് 2 weeks ago

പരോധത്തിനിടെ ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്ന് 48 കപ്പലുകള്‍ തിരിച്ചുവിട്ടതായി യുഎസ് പറയുന്നു. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഉപരോധം ഉറപ്പാക്കാന്‍ 48 കപ്പലുകള്‍ തിരിച്ചുവിട്ടിട്ടുണ്ട്'' എന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

44 കപ്പലുകള്‍ തിരിച്ചുവിട്ടതായി നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം, ഏപ്രില്‍ 13 മുതല്‍ യുഎസ് നാവിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28 ന് ആരംഭിച്ച യുഎസ്-ഇസ്രായേല്‍ യുദ്ധം കാരണം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് മറുപടിയായാണ് ഉപരോധം ഇറാനിയന്‍ സമുദ്ര ഗതാഗതത്തെ ലക്ഷ്യം വച്ചിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News