Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരം ദീപക്ക്

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ ഗുസ്തി താരം ദീപക്ക്

തേജസ് 11 hrs ago

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയായി ഗുസ്തി താരത്തിന് വിലക്ക്. ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ (67 കിലോ) മത്സരിക്കുന്ന ദീപക്കാണ് ഉത്തേജക ഔഷധ പരിശോധനയില്‍ പരാജയപ്പെട്ടതോടെ പുറത്തായത്.

മേയ് 31-ന് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സിനിടെ ശേഖരിച്ച താരത്തിന്റെ സ്രവപരിശോധനയിലാണ് ഉത്തേജക ഔഷധസാന്നിധ്യം കണ്ടെത്തിയത്.

ദീപക്കിനെ കൂടാതെ രണ്ട് ഗുസ്തിതാരങ്ങളാണ് ഉത്തേജകമരുന്ന് പരിശോധനയില്‍ അടുത്തിടെ പരാജയപ്പെട്ടത്. മുകുള്‍ ദഹിയ (ഫ്രീസ്‌റ്റൈല്‍ 86 കിലോഗ്രാം), ദീപാന്‍ഷു (ഗ്രീക്കോ റോമന്‍ 130 കിലോഗ്രാം) എന്നിവരില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത ഉത്പന്നങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News