Dailyhunt
വാഹനാപകടത്തില്‍ പരിക്കേറ്റ പോപുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ പോപുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് മരിച്ചു

തേജസ് 6 years ago

മാനന്തവാടി: കഴിഞ്ഞ ദിവസം കാര്‍ ബൈക്കിലിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന പോപുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് ടി എം അലി(46) മരിച്ചു. മാനന്തവാടിയിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്നു. ഇന്നലെ വൈകീട്ട് ദ്വാരകയില്‍ നിന്നു ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോവുന്നതിനിടെ തോണിച്ചാലിലായിരുന്നു അപകടം. പോപുലര്‍ ഫ്രണ്ട് മാനന്തവാടി ബസ് സ്റ്റാന്റ് യൂനിറ്റ് പ്രസിഡന്റും എസ്ഡിടിയു പ്രവര്‍ത്തകനുമായിരുന്നു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. തായംകുളം മുഹമ്മദ്-സൈനബ ദമ്ബതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: അജ്മല്‍, മിദ്‌ലാജ്, മാജിദ. സഹോദരങ്ങള്‍: നിസാര്‍ ദാരിമി, അബ്ദുല്‍ ജലീല്‍ ദാരിമി, അബ്ദുര്‍ റഷീദ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News