ഗസ സിറ്റി: വെടിനിര്‍ത്തല്‍ പ്രഖ്യാപനം നില നില്‍ക്കുമ്പോഴും ഫലസ്തീനില്‍ വംശഹത്യ യുദ്ധം തുടര്‍ന്ന് ഇസ്രായേല്‍.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗസ മുനമ്പില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ സൈന്യം ഗസയില്‍ ഉടനീളം സൈനിക നടപടികള്‍ തുടരുകയാണ്.
നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയിലും റോഡരികിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അടിയന്തര, സിവില്‍ ഡിഫന്‍സ് ടീമുകള്‍ക്ക് ഇപ്പോഴും അവരിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രാലയം അതിന്റെ ദൈനംദിന റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2025 ഒക്ടോബര്‍ 11 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം നടന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ മരണസംഖ്യ 1,084 ആയി. 3,491 പേര്‍ക്ക് പരിക്കേറ്റു. 799 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മന്ത്രാലയം അറിയിച്ചു.

