ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി കര്‍ണാടക സര്‍ക്കാര്‍.
സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ ഇനി മുതല്‍ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
പൊതുപരിപാടികളുടെ സമയദൈര്‍ഘ്യം ക്രമീകരിക്കുന്നതിനും ചടങ്ങുകള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിനുമാണ് ഈ തീരുമാനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.

