കോഴിക്കോട്: കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയല്‍ കൊണാറമ്പ് സ്വദേശി സുഹൈല്‍ ആണ് മരിച്ചത്.
വീടിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് സുഹൈല്‍ വീണത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളം കയറിയത് കാണാന്‍ വന്നപ്പോള്‍ കാല്‍വഴുതി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തുടര്‍ന്ന് സുഹൈലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

