Dailyhunt
വിയര്‍ത്ത് വിജയിച്ച്‌ പിണറായി

വിയര്‍ത്ത് വിജയിച്ച്‌ പിണറായി

തേജസ് 1 week ago

തിരുവനന്തപുരം: ഇടതിനെ കൈവിട്ട് 2026 നിയസഭാതിരഞ്ഞെടുപ്പിന്റെ ഫലം. യുഡിഎഫ് നേട്ടം കൊയ്തപ്പോള്‍ എല്‍ഡിഎഫിനേറ്റത് വലിയ തരത്തിലുള്ള കോട്ടമാണ്.

അവസാന ലാപ്പിലേക്ക് വോട്ടെണ്ണല്‍ കടന്നപ്പോള്‍ വെറും മുപ്പത് മണ്ഡലങ്ങളില്‍ മാത്രമാണ് ലീഡ് ഉയര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം വിറപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് യുഡിഎഫിന്റെ ഏറ്റവും വലിയ വിജയം. യുഡിഎഫിന്റെ അബ്ദുള്‍ റഷീദ് എന്ന ചെറുപ്പക്കാരന്‍ ഇതുവരെ യാതൊരു വിധത്തിലും ഇളക്കം പറ്റാതിരുന്ന സിപിഎമ്മിന്റെ കോട്ട തകര്‍ക്കാന്‍ പാകത്തിന് ആദ്യ റൗണ്ടുകളില്‍ വലിയ മുന്നേറ്റമാണ് കാഴ്ച വച്ചത്. വോട്ടെണ്ണലിന്റെ ആറു റൗണ്ടിലും പിന്നിലായിരുന്ന പിണറായി ഏഴാം റൗണ്ടിന്റെ വോട്ടെണ്ണലിലാണ് ലീഡ് തിരിച്ചുപിടിച്ചത്. 19,247 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയിച്ചത്.

2016ല്‍ ധര്‍മ്മടത്ത് 87,329 വോട്ടായിരുന്നു പിണറായി വിജയന്‍ നേടിയത്. 2021 ല്‍ 95,552 വോട്ടാണ് നേടിയത്. 2011-ലും 2016-ലും മമ്പറം ദിവാകരനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. 2021-ല്‍ സി രഘുനാഥായിരുന്നു. ഇത്തവണ വി പി അബ്ദുള്‍ റഷീദിനെ യുഡിഎഫ് ഇറക്കിയപ്പോള്‍ രഞ്ജിത്താണ് ബിജെപിയുടെ സ്ഥാനാര്‍ഥിയായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News