Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വൃത്തിഹീനമായ ഭക്ഷണം: മൈസൂരുവിലെ മെസ്സ് പൂട്ടിച്ചു, ലൈസന്‍സും റദ്ദാക്കി

വൃത്തിഹീനമായ ഭക്ഷണം: മൈസൂരുവിലെ മെസ്സ് പൂട്ടിച്ചു, ലൈസന്‍സും റദ്ദാക്കി

തേജസ് 3 weeks ago
വൃത്തിഹീനമായ ഭക്ഷണം: മൈസൂരുവിലെ മെസ്സ് പൂട്ടിച്ചു, ലൈസന്‍സും റദ്ദാക്കി

മൈസൂരു: കോളജ് ഹോസ്റ്റലുകളില്‍ വൃത്തിഹീനമായ ഭക്ഷണം വിതരണംചെയ്ത സംഭവത്തില്‍ നടപടി സ്വീകരിച്ച്‌ കര്‍ണാടക സര്‍ക്കാര്‍.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകംചെയ്ത 'ഗ്ലോബല്‍ എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി'യുടെ മെസ്സും കോമണ്‍ കിച്ചണും ആരോഗ്യവകുപ്പ് പൂട്ടിച്ചു. സ്ഥാപനത്തിന്റെ ലൈസന്‍സും റദ്ദാക്കി. വൃത്തിഹീനമായ അടുക്കളയുടെയും മെസ്സിന്റെയും ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍തന്നെ പുറത്തുവിടുകയും ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതോടെയാണ് കര്‍ണാടക ആരോഗ്യവകുപ്പ് കര്‍ശന നടപടി സ്വീകരിച്ചത്.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മൈസൂരുവിലെ മെസ്സില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് സ്ഥാപനം പൂട്ടാന്‍ നോട്ടീസ് നല്‍കിയത്. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ പകരം സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന മൈസൂരു നഗരത്തിലെ ഏഴോളം കോളേജ് ഹോസ്റ്റലുകളിലേക്കാണ് ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സിയുടെ മെസ്സില്‍നിന്ന് ഭക്ഷണം പാകംചെയ്ത് വിതരണംചെയ്തിരുന്നത്. ചോറില്‍ പാറ്റയും ചപ്പാത്തിയില്‍ പ്ലാസ്റ്റിക്കും കോഴിക്കറിയില്‍ കോഴിത്തൂവലും ചോരയും ഉള്‍പ്പെടെ കിട്ടിയതോടെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തന്നെ ഭക്ഷണമുണ്ടാക്കുന്ന അടുക്കളയിലെത്തി പരിശോധിച്ചതോടെയാണ് തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് കണ്ടെത്തിയത്. അടുക്കളയില്‍ സൂക്ഷിച്ച ഭക്ഷണസാധനങ്ങള്‍ക്കിടയില്‍ എലികളെയടക്കമാണ് കണ്ടത്. ഫ്രീസറില്‍ ഇറച്ചിയുടെ ചോര തളംകെട്ടി നില്‍ക്കുന്നതും ചെളിവെള്ളം ഉപയോഗിച്ച്‌ പാത്രങ്ങളും മറ്റും കഴുകുന്നതും കണ്ടെത്തി. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് നടപടിയുണ്ടായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News