Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വ്യോമസേന എഴുത്തുപരീക്ഷയില്‍ ക്രമക്കേട്: നാലുപേര്‍ പിടിയില്‍

വ്യോമസേന എഴുത്തുപരീക്ഷയില്‍ ക്രമക്കേട്: നാലുപേര്‍ പിടിയില്‍

തേജസ് 3 weeks ago

ചെന്നൈ: ആവഡിയിലെ വ്യോമസേനാകേന്ദ്രത്തില്‍ നടന്ന എഴുത്തുപരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശികളായ നാലുപേര്‍ പിടിയില്‍.

കൗരവ് (21), അനില്‍ (27) സവാന്‍ (25), ദീപക് (24) എന്നിവരാണ് അറസ്റ്റിലായത്.

പരീക്ഷാഹാളിലേക്കു കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖവും ഹാള്‍ടിക്കറ്റിലെ ഫോട്ടോയും തമ്മില്‍ വ്യത്യാസം കണ്ടയോടെയാണ് കൗരവിനെയും അനിലിനെയും പിടികൂടിയത്.

ജിഎസ്‌എം ട്രാന്‍സ്മിറ്ററുകള്‍, ബ്ലൂടൂത്ത് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷയില്‍ കൃത്രിമംകാണിക്കാന്‍ ശ്രമിച്ചതിനാണ് സവാനെയും ദീപക്കിനെയും അറസ്റ്റു ചെയ്തതെന്നും ആവഡി മുത്താപുത്തുപേട്ട് പോലിസ് അറിയിച്ചു. നാലുപേരെയും പോലിസ് ചോദ്യം ചെയ്തുവരുകയാണ്.

മുന്‍പ് വ്യോമസേനാ റിക്രൂട്ട്‌മെന്റിനായി നടത്തിയ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെ കമ്പ്യൂട്ടര്‍ ശൃംഖല ഹാക്ക് ചെയ്ത് പുറത്തുനിന്നും ലാപ്‌ടോപ്പുകള്‍ വഴി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ വലിയൊരു തട്ടിപ്പ് സംഘത്തെ പോലിസ് പിടികൂടിയിരുന്നു.ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങി വിദഗ്ധരുടെ സഹായത്തോടെയാണ് ഈ ക്രമക്കേട് നടത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News