തെഹ്റാന്: രാജ്യത്തിന് നേരെ ആക്രമണമുണ്ടായാല്‍ യാതൊരു വ്യത്യാസവുമില്ലാതെ യുഎസിനെയും ഇസ്രായേലിനെയും ആക്രമിക്കുമെന്ന് ഇറാന്.
യുഎസിന്റെയും ഇസ്രായേലിന്റെയും എല്ലാ വിധ താല്പര്യങ്ങളെയും ആക്രമിക്കും. മുന്‍കാലങ്ങളില്‍ പാലിച്ച സംയമനം പാലിക്കാതെയുള്ള ആക്രമണമായിരിക്കും ഇനിയുണ്ടാവുക. ആക്രമിക്കാനുള്ള ലക്ഷ്യങ്ങള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും മുതിര്‍ന്ന ഇറാന് ഉദ്യോഗസ്ഥര്‍ അല്‍ മയാദീന് ചാനലിന് നല്കിയ അഭിമുഖങ്ങളില്‍ പറഞ്ഞു. ഇസ്രായേലിന്റെ താല്പര്യം സംരക്ഷിക്കാനാണ് യുഎസ് ഇറാനെ ആക്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ശത്രുക്കളുടെ സൈനിക-രാഷ്ട്രീയ-സാമ്പത്തിക കേന്ദ്രങ്ങളെല്ലാം ലക്ഷ്യമാക്കപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിചേര്‍ത്തു.

