Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യെമനിലെ സൈനിക പരിശീലന ക്യാംപില്‍ ഹൂഥി ആക്രമണം, 53 പേര്‍ക്ക് ദാരുണാന്ത്യം

യെമനിലെ സൈനിക പരിശീലന ക്യാംപില്‍ ഹൂഥി ആക്രമണം, 53 പേര്‍ക്ക് ദാരുണാന്ത്യം

തേജസ് 3 days ago

സന്‍ആ: യെമനിലെ സര്‍ക്കാര്‍ സുരക്ഷാ സേനയുടെ പരിശീലന ക്യാംപില്‍ ഹൂഥികള്‍ നടത്തിയ ആക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു.

യെമനിലെ ഷബ്വ പ്രവിശ്യയിലെ ക്യാംപിലാണ് ആക്രമണം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 200ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പരിശീലന ക്യാമ്പിന് നേരെ ഹൂഥികള്‍ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏദന്‍ ഉള്‍ക്കടലിന് അഭിമുഖമായി നില്‍ക്കുന്ന യെമന്റെ തെക്ക്-മധ്യ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്നതും ഊര്‍ജസമ്പന്നവുമായ ഷബ്വ പ്രവിശ്യയിലാണ് യെമനിലെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപമായ ബല്‍ഹാഫ് ദ്രവീകൃത പ്രകൃതി ഗ്യാസ് സൗകര്യം നിലകൊള്ളുന്നത്.

യെമന്‍ സര്‍ക്കാരിനെതിരേ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഹൂഥികള്‍. യെമനിലെ ഭരണസിരാകേന്ദ്രമായ പ്രസിഡന്‍ഷ്യല്‍ പാലസിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഏദനിലെ വിമാനത്താവളം ലക്ഷ്യമാക്കി ഹൂഥികള്‍ ആക്രമണം നടത്തിയിരുന്നു. മിസൈലുകള്‍ റണ്‍വേയ്ക്കരികില്‍, ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന് 500 മീറ്റര്‍ അകലെയാണ് പതിച്ചത്.

ഹൂഥികള്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച യെമന്‍ സര്‍ക്കാരിന്റെ സേന വടക്കുകിഴക്കന്‍ സന്‍ആയിലെ മഗ്‌രിബ് പ്രവിശ്യയില്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. പ്രവിശ്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ പല പ്രധാനപ്പെട്ട പ്രദേശങ്ങളും വ്യോമാക്രമണത്തിലൂടെ പിടിച്ചെടുക്കാന്‍ കഴിഞ്ഞെന്ന് സേന വക്താവ് മജീദ് - അല്‍ - നാസിലി അവകാശപ്പെട്ടിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News