Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഡിഎഫ് ഓഫീസിലെ പെന്‍ഷന്‍ വിതരണം; സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം

യുഡിഎഫ് ഓഫീസിലെ പെന്‍ഷന്‍ വിതരണം; സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം

തേജസ് 1 week ago

ലപ്പുറം: മഞ്ചേരി പുല്‍പ്പറ്റയിലെ യുഡിഎഫ് ഓഫീസിലെ പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്.

ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുംവിധം അവരെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തി വരിനിര്‍ത്തി പെന്‍ഷന്‍ വിതരണം ചെയ്തത് അംഗീകരിക്കാനാവില്ലെന്നും സിപിഎം പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷം സുതാര്യമായി നടന്ന പെന്‍ഷന്‍ വിതരണം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ അട്ടിമറിക്കപ്പെട്ടുവെന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

പെരുന്നാള്‍ കാലത്തുപോലും സമയബന്ധിതമായി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ല. അതിന് പുറമെയാണ് പാര്‍ട്ടി ഓഫീസില്‍ പെന്‍ഷന്‍ വിതരണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. യുഡിഎഫിന്റെ ജനാധിപത്യവിരുദ്ധ പ്രവണതകളെയാണ് ഇത് വ്യക്തമാക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ നടത്തുന്ന പെന്‍ഷന്‍ വിതരണത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുസ് ലിം ലീഗ് നിയന്ത്രണത്തിലുള്ള പുല്‍പ്പറ്റ സഹകരണ ബാങ്ക് അധികൃതരാണ് പുല്‍പ്പറ്റ കാരപറമ്പിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഗുണഭോക്താക്കളെ വിളിച്ചുവരുത്തി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തത്. പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ബാങ്ക് ജീവനക്കാരന്‍ സി അക്ബര്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വാഹിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പെന്‍ഷന്‍ വിതരണം. ക്ഷേമ പെന്‍ഷന്‍ രാഷ്ട്രീയ വിഷയമല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃത്യമായും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് പെന്‍ഷന്‍ വിതരണം ചെയ്തതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു രാഷ്ട്രീയ ഇടപെടലും ഉണ്ടായിട്ടില്ല. പെന്‍ഷന്‍ ഔദാര്യമല്ല, അവകാശമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News