Friday, 03 Jul, 4.10 pm തേജസ്

ലേറ്റസ്റ്റ്‌
യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് വില്‍പ്പന ഇന്ന് 4 മണി മുതല്‍

ദുബയ്: യുഎഇയില്‍ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാന ടിക്കറ്റ് വില്‍പ്പന ഇന്ന് 4 മണി മുതല്‍ ആരംഭിക്കുമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അബുദബിയിലെ ഇന്ത്യന്‍ എംബസ്സിയിലും ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഈ അവസരം ലഭിക്കുക. ഈ മാസം 9 മുതല്‍ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, കോയമ്ബത്തൂര്‍, മധുര, ഹൈദരാബാദ് എന്നീ സെക്ടറുകളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. ഇന്ന് വൈകിട്ട് 4 മണി മുതല്‍ ഓണ്‍ലൈന്‍ വഴിയും എയര്‍ ഇന്ത്യയുടെ ഓഫീസുകള്‍ വഴിയുമാണ് ടിക്കറ്റ് വില്‍പ്പന നടത്തുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായി 130,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Thejas News
Top