Dailyhunt
യുപിയില്‍ രണ്ട് കൊലക്കേസ് പ്രതികളെ പോലിസ് വെടിവച്ചുകൊന്നു

യുപിയില്‍ രണ്ട് കൊലക്കേസ് പ്രതികളെ പോലിസ് വെടിവച്ചുകൊന്നു

തേജസ് 5 years ago

പ്രയാഗ്‌രാജ്: യുപിയിലെ പ്രയാഗ്‌രാജില്‍ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രണ്ട് പേരെ വെടിവച്ചുകൊന്നു. 2013ല്‍ ഡപ്യൂട്ടി ജയിലര്‍ അനില്‍ കുമാര്‍ ത്യാഗിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ് രണ്ട് പേരുമെന്ന് പോലിസ് അറിയിച്ചു. രണ്ടു പേരും പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നുവെന്ന് പോലിസ് ആരോപിക്കുന്നു. ഏറ്റുമുട്ടലിന്റെ അടിയന്തര പ്രകോപനമെന്തായിരുന്നുവെന്ന് വ്യക്തമല്ല.

വക്കീല്‍ പാണ്ഡെ എന്ന രാജീവ് പാണ്ഡെ, പിന്റു എന്ന എച്ച്‌ എസ് അംജദ് തുടങ്ങിയവരെയാണ് ബുധനാഴ്ച രാത്രി പോലിസ് വെടിവച്ച്‌ കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേരും മുന്ന ബൈറങ്കി മാഫിയ ഗാങ്ങിലെയും ദിലീപ് മിശ്ര ഗാങ്ങിലെയും അംഗങ്ങളാണെന്ന് പോലിസ് അവകാശപ്പെട്ടു.

മരിച്ച രണ്ടുപേരും യുപിയിലെ ഭദോഷി ജില്ലയില്‍ നിന്നുള്ളവരാണ്. പ്രദേശത്തുനിന്ന് രണ്ട് പിസ്റ്റളുകളും ഒരു മോട്ടോര്‍ സൈക്കിളും പോലിസ് പിടിച്ചെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News