Wednesday, 03 Mar, 8.15 pm Times Kerala

ജസ്റ്റ് ഇന്‍
12-ാം നിലയില്‍ നിന്നും താഴേക്ക് വീണ 2 വയസുകാരിക്ക് രക്ഷകനായി ഡെിലിവറി ബോയ്; വീഡിയോ

വിയറ്റ്നാം: 12-ാം നിലയില്‍ നിന്നും അബദ്ധത്തില്‍ താഴേക്ക് വീണ രണ്ട് വയസുകാരിക്ക് രക്ഷകനായി ഫുഡ് ഡെിലിവറി ബോയ്. വിയറ്റ്‌നാമിലെ ഹനോയിലാണ് സംഭവം. 12-ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. 31 വയസുകാരനായ നുയന്‍ ഇന്‍ഗോകാനാണ് കുട്ടിയെ രക്ഷിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവ സമയത്ത് തന്റെ കാറില്‍ ഇരിക്കുകയായിരുന്നു നുയന്‍. ഒരു സ്ത്രീയുടെ നിലവിളിയും കുഞ്ഞിന്റെ കരച്ചിലും കേട്ടാണ് ഇദ്ദേഹം കാറില്‍ നിന്നും പുറത്തിറങ്ങിയത്. കുഞ്ഞ് ബാല്‍ക്കണിയില്‍ തൂങ്ങിക്കിടക്കുന്നതാണ് നുയന്‍ കണ്ടത്. ഉടനെ നുയന്‍ കാറില്‍ നിന്നും പുറത്തിറങ്ങി അടുത്തുള്ള കെട്ടിടത്തിന് മുകളിലേക്ക് കയറിപ്പറ്റി. കുഞ്ഞ് വീഴാന്‍ സാധ്യതയുള്ള ഇടത്തിന് അടുത്തായി സ്ഥാനമുറപ്പിച്ചു. അല്‍പനേരം ബാല്‍ക്കണിയില്‍ തൂങ്ങി നിന്ന ശേഷമാണ് കുഞ്ഞ് താഴേക്ക് വീഴുന്നത്. കുഞ്ഞ് തന്റെ മടിയിലേക്കാണ് വീണതെന്ന് നുയന്‍ പറയുന്നു. അപ്പോഴേക്കും കുഞ്ഞിന്റെ വായില്‍ നിന്നും ചോര വരുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വളരെ കനം കുറഞ്ഞ ബാല്‍ക്കണി കൈപ്പിടിയില്‍ തൂങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. നുയന്റെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ച്‌ ഇതിനോടകം നിരവധി പേര്‍ എത്തിയിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണി ഓര്‍മ്മയായിട്ട് അഞ്ച് വര്‍ഷം

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top