Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
13 കൊലപാതങ്ങള്‍, 50-ലധികം ബലാത്സംഗംങ്ങള്‍, 160 ഓളം മോഷണ കുറ്റങ്ങള്‍; പിടിയിലാകുന്നത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം; ജോസഫ് ജെയിംസ് ഡിആഞ്ചലോ എന്ന കൊടും കുറ്റവാളിയുടെ കഥ | Joseph James DeAngelo

13 കൊലപാതങ്ങള്‍, 50-ലധികം ബലാത്സംഗംങ്ങള്‍, 160 ഓളം മോഷണ കുറ്റങ്ങള്‍; പിടിയിലാകുന്നത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം; ജോസഫ് ജെയിംസ് ഡിആഞ്ചലോ എന്ന കൊടും കുറ്റവാളിയുടെ കഥ | Joseph James DeAngelo

Times Kerala 4 months ago

2020 ജൂണ്‍ 29, കാലിഫോർണിയയിലെ സാക്രമെൻ്റോ കോടതി. കോടതിയ്ക്ക് ഉള്ളിലേക്ക് ഒരു വീല്‍ചെയറില്‍ ജയില്‍ വസ്ത്രം ധരിച്ച്‌ ഒരു വൃദ്ധനെ കൊണ്ടുവരുന്നു.

തുടർന്ന് കോടതി മുറിയില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ആ വൃദ്ധൻ കുറ്റസമ്മതം നടത്തുന്നു. അത് ഒരു അസാധാരണ കുറ്റസമ്മതമായിരുന്നു. നാല്‍പത് വർഷങ്ങള്‍ മുൻപ് അയാളെ ചെയ്ത ക്രൂരതകളുടെ ഏറ്റുപറച്ചിലായിരുന്നു അത്. അമേരിയ്ക്കയെ ഞെട്ടിച്ച ഗോള്‍ഡൻ സ്റ്റേറ്റ് സീരിയല്‍ കില്ലറിന്റെ (Golden State Serial Killer) നരവേട്ടയുടെ കഥകള്‍ ആരെയും ഭീതിയിലാഴ്ത്തുന്നതാണ്.

ഒരു കാലത്ത് കാലിഫോർണിയിലെ മനുഷ്യർ ഇരുട്ടിനെയും പകലിനെയും ഒരു പോലെ ഭയന്നിരുന്നു. പന്ത്രണ്ട് വർഷം കൊണ്ട് പതിമൂന്ന് കൊലപാതകങ്ങള്‍, 50 ബലാത്സംഗങ്ങള്‍, 120 ഓളം മോഷണങ്ങള്‍. നാടിനെ വിറപ്പിച്ച അജ്ഞാതനായ കുറ്റവാളിയെ പിടികൂടുവാനായി പോലീസും എഫ്ബിഐയും കിടഞ്ഞ് പരിശ്രമിക്കുന്നു. എന്നാല്‍ കിട്ടിയ പ്രതിഫലം നിരാശ മാത്രമായിരുന്നു. അന്വേഷങ്ങള്‍ക്ക് ഒടുവില്‍ പ്രതി പിടിയിലാക്കുന്നത് കുറ്റകൃത്യങ്ങള്‍ നടന്ന് നാല്‍പത് വർഷങ്ങള്‍ക്ക് ശേഷം. ജോസഫ് ജെയിംസ് ഡിആഞ്ചലോ (Joseph James DeAngelo) എന്ന ഗോള്‍ഡൻ സ്റ്റേറ്റ് സീരിയല്‍ കില്ലർ, ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന അയാളുടെ കുറ്റകൃത്യങ്ങളുടെ പരമ്പര കാലിഫോർണിയക്കാരുടെ ഹൃദയങ്ങളില്‍ നാശത്തിന്റെയും ഭയത്തിന്റെയും ഒരു പാത തന്നെ അവശേഷിപ്പിച്ചിരുന്നു. രാത്രികാലങ്ങളില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം. മോഷണങ്ങള്‍ ബലാത്സംഗത്തിലേക്ക് വഴിവച്ചു, ഒടുവില്‍ കൊലപാതകവും.

1945 നവംബർ 8 ന് ന്യൂയോർക്കിലെ ബാത്തിലാണ് ജോസഫ് ജെയിംസ് ഡി ആഞ്ചലോയുടെ ജനനം. ജെയിംസിന്റെ ബാല്യകാലം അസ്ഥിരതയും അവഗണനയും നിറഞ്ഞതായിരുന്നു. ജെയിംസിന്റെ പിതാവ് ഒരു നേവി ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍ തന്നെ പിതാവിന്റെ അസാന്നിധ്യത്തിലാണ് ജെയിംസും സഹോദരങ്ങളും വളർന്നത്. എന്നാല്‍, അമ്മ മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിട്ടിരുന്നു. മാതാപിതാക്കളില്‍ നിന്നും സ്നേഹ ലാളനയ്ക്ക് പകരം ജെയിംസിന് ഏറ്റുവാങ്ങേണ്ടി വന്നത് ശാരീരിക മാനസിക പീഡനങ്ങളായിരുന്നു. ജെയിംസിനെ പിതാവ് നിരന്തരം തല്ലുമായിരുന്നു, നിസാര കാര്യങ്ങള്‍ക്ക് പോലും പിതാവിന്റെ ബെല്‍റ്റിന്റെ ചൂട് അവൻ നിരന്തരം അനുഭവിക്കേണ്ടി വരുന്നു.

സ്കൂള്‍ ജീവിതം കഴിഞ്ഞ്, 1964 ല്‍ ജെയിംസ് അമേരിക്കൻ നാവിക സേനയില്‍ ചേരുന്നു. ശേഷം രണ്ടു വർഷത്തോളം വിയറ്റ്നാം യുദ്ധത്തില്‍ പങ്കുചേരുന്നു. സേനയില്‍ നിന്നും തിരികെയെത്തി, 1973 ല്‍ പോലീസില്‍ ചേരുന്നു. ജെയിംസ് ഒരു കള്ളനും കൊലപാതകിയുമാകന്നത് പോലീസ് വേഷത്തിന്റെ മറവിലായിരുന്നു.

ആദ്യ കൊലപാതകം

1975, സെപ്റ്റംബർ 11, പുലർച്ചെ രണ്ട് മണി. കോളേജ് അധ്യാപകനായ ക്ലോഡ് സ്‌നെല്ലിങിന്റെ വീട്ടില്‍ ജെയിംസ് അതിക്രമിച്ചു കയറുന്നു. ശേഷം ക്ലോഡിന്റെ പതിനാറുകാരിയായ മകളെ തട്ടികൊണ്ട് പോകുവാൻ ശ്രമിക്കുന്നു. രാത്രി മകളുടെ മുറിയിലെ ശബ്ദം കേട്ട് എഴുന്നേറ്റ് ക്ലോഡ് കാണുന്നത് മുഖമൂടി ധരിച്ച ഒരാള്‍ മകളെ ഉപദ്രവിക്കുന്നതാണ്. ഇത് തടയാൻ ശ്രമിച്ച ക്ലോഡിനെ ജെയിംസ് കൈയില്‍ കരുതിയ തോക്ക് കൊണ്ട് വെടിവച്ചു കൊലപ്പെടുത്തുന്നു. ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുന്നു. ക്ലോഡിന്റെ കൊലയാളി കണ്ടെത്തുവാൻ അന്വേഷങ്ങള്‍ നടത്തിയെങ്കിലും പ്രതി ആരാണ് എന്ന് കണ്ടെത്തുവാൻ പോലീസിനെ കൊണ്ട് സാധിച്ചിരുന്നില്ല.

ഇങ്ങനെ പോലീസ് ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചിരുന്നു കാലത്താണ് മോഷണ പരമ്പരകളിലും അയാള്‍ ഏർപ്പെടുന്നു. രാത്രികലങ്ങളില്‍ വീടുകളുടെ ജനലോ വാതിലോ തകർത്ത് അകത്ത് കടക്കുന്നു ശേഷം അയാള്‍ക്ക് ബോധിച്ച്‌ വസ്തുക്കള്‍ മോഷ്ട്ടിക്കുന്നു. പലപ്പോഴും വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് പകരം ജെയിംസ് മോഷിടിച്ചിരുന്നത് അത്ര വലിയ മൂല്യമില്ലാത്ത വസ്തുവകകള്‍ ആയിരുന്നു. ആദ്യമൊക്കെ ഒരു കള്ളൻ മാത്രമായിരുന്ന ജെയിംസ് പതിയെ ലൈംഗികവൈകൃതങ്ങള്‍ പ്രകടമാക്കിയിരുന്ന ഒരു ക്രിമിനലായി മാറുന്നു. പതിവ് പോലെ മോഷ്ടിക്കുവാൻ വീടുകളില്‍ അതിക്രമിച്ച്‌ കയറുന്നു. ശേഷം സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുന്നു. ജെയിംസിന്റെ പ്രധാന ഇരകള്‍ ഒറ്റയ്ക്ക് വീടുകളില്‍ താമസിച്ചിരുന്ന സ്ത്രീകളായിരുന്നു. താൻ ഒരിക്കലും പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസമാണ് ഒന്നിന് പിറകെ ഒന്നായി കുറ്റകൃത്യങ്ങള്‍ ചെയുവാൻ അയാളെ പ്രേരിപ്പിച്ചത്.

ജെയിംസ് അയാളുടെ പക്കലുള്ള തോക്കും കത്തിയും കാട്ടി വൃദ്ധയെന്നോ ബാലികയെന്നോ വേർതിരിവില്ലാതെ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് വിധേയരാകുന്നു.
1979 ല്‍, ഒരു കടയില്‍ നിന്നും ഒരു ചുറ്റികയും നായയെ അകറ്റുന്ന റീപ്പല്ലേന്റും മോഷ്ടിക്കുന്നു. എന്നാല്‍ ഇത് കൈയോടെ പിടിക്കപ്പെടുന്നു. അതോടെ അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നു. ആദ്യകാലങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏർപെടുവാനുള്ള ധൈര്യം പോലീസ് ഉദ്യോഗമായിരുന്നു. പോലീസ് കുപ്പായത്തിന്റെ മറവില്‍ ചെയ്ത് കൂട്ടിയ കുറ്റകൃത്യങ്ങളില്‍ ലഹരിയെന്ന പോലെ ജെയിംസ് അടിമയായിരുന്നു. അതുകൊണ്ട് തന്നെ പിന്നെയും അയാള്‍ ഹീനകൃത്യങ്ങളുടെ ഒരു പരമ്പരയില്‍ ഏർപ്പെടുന്നു.

ആദ്യമൊക്കെ സ്ത്രീകള്‍ മാത്രമുള്ള വീടുകളായിരുന്നു ലക്ഷ്യമിട്ടിരുന്നത് എങ്കില്‍ പതിയെ ആ രീതികള്‍ മാറി. വീടുകളില്‍ അതിക്രമിച്ച്‌ കയറുന്നു ശേഷം പുരുഷന്മാരെ തല്ലി അവശനാകുന്നു. കൈയില്‍ കരുതിയ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അവർ നിസ്സഹായരായി നോക്കി നില്‍ക്കേ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു. ഇരകളുടെ കണ്ണീരിലും നിലവിളികളിലും അയാള്‍ ആനന്ദം കണ്ടെത്തി. പലപ്പോഴും ഇരകളോട് അയാളെ പറ്റി സ്വയം ഓരോ നുണകള്‍ പറയുന്നു.

ഒരിക്കല്‍ ഒരു വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് ജെയിംസ് അവരെ ഉപദ്രവിക്കുന്നു. ശേഷം താൻ വന്ന വാനിനെ പറ്റി പോലീസിനോട് പറയരുത്ത് എന്നും, പറഞ്ഞാല്‍ താൻ തിരികെ എത്തി കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തുന്നു. വാസ്തവത്തില്‍ അയാള്‍ വാനില്‍ അല്ല വന്നത്, മറിച്ച്‌ മറ്റേതോ വാഹനത്തിലാകും സംഭസ്ഥലത്ത് എത്തുന്നത്. എങ്ങനെ വാനിലാണ് വന്നത് എന്ന് പറയുമ്പോള്‍ ഇരകള്‍ അത് വിശ്വസിക്കുന്നു. ശേഷം ഇരകള്‍ പ്രതിയുടെ വാനിനെ പറ്റി പോലീസിന് മൊഴി നല്‍കുന്നു. അതോടെ പ്രതി വന്ന വാൻ കണ്ടെത്തുവാനുള്ള നെട്ടോട്ടത്തിലാകും പോലീസ്. യഥാർത്ഥ പ്രതിയില്‍ നിന്നും അന്വേഷണം വഴിതിരിച്ച്‌ വിടാനുള്ള ജെയിംസിന്റെ തന്ത്രം അപ്പോഴേക്കും ഫലം കണ്ടുകാണും.

ജെയിംസ് സഞ്ചരിച്ചിരുന്നത് ഒരു സൈക്കിളിലായിരുന്നു. പലപ്പോഴായി കാലിഫോർണിയയുടെ പല പ്രവിശ്യകളിലായി മുഖമൂടി ധരിച്ച്‌ സൈക്കിളില്‍ സഞ്ചരിച്ചിക്കുന്ന ഒരു അജ്ഞാതനെ കണ്ടതായി പലപ്പോഴും പലരും പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ നീണ്ട അന്വേഷങ്ങള്‍ക്ക് ഇപ്പുറവും ആ അജ്ഞാതനെ പിൻപറ്റി യാതൊരു വിവരവും ലഭിക്കുന്നില്ല. സ്ത്രീ ശരീരത്തോട് അനിയന്ത്രിതമായ വെറുപ്പുള്ളത് പോലെയാണ് ജെയിംസ് പലപ്പോഴും പെരുമാറിയിരുന്നത്. കത്തിയോ, മറ്റ് മൂർച്ചയുള്ള വസ്തുക്കള്‍ കൊണ്ട് സ്ത്രീ ശരീരങ്ങള്‍ കുത്തിമുറിക്കുന്നു. 1986, മെയ്, ജാനെല്‍ ക്രൂസ് എന്ന പതിനെട്ടു വയസ്സുകാരിയയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നു. ജാനെലായിരുന്നു ജെയിംസിന്റെ അവസാന ഇര.
കാലിഫോർണിയയിലെ എക്സെറ്ററിലും ഓബേണിലും പോലീസ് ഉദ്യോഗസ്ഥനായിരിക്കെ നേടിയ പോലീസ് നടപടിക്രമങ്ങളും, കുറ്റാന്വേഷണ രീതികളിലെ അറിവും ഓരോ തവണയും കുറ്റകൃത്യത്തില്‍ ഏർപ്പെട്ട ശേഷം വളരെ കൃത്യമായി തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ രക്ഷപ്പെടുവൻ അയാളെ സഹായിച്ചു. ഗോള്‍ഡൻ സ്റ്റേറ്റ് കില്ലറുടെ കുറ്റകൃത്യങ്ങള്‍ ഇരകളെയും അവരുടെ കുടുംബങ്ങളെയും ആഴത്തില്‍ സ്വാധീനിച്ചു. അതിജീവിച്ചവരില്‍ പലരും പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD), ഉത്കണ്ഠ, വിഷാദം എന്നിവയാല്‍ ജീവിതം തള്ളിനിക്കേണ്ടി വന്നു. വർഷങ്ങള്‍ ഏറെ കടന്നു പോയി, കുറ്റവാളിയെ കണ്ടെത്തുവാൻ കഴിയാതെ പതിയെ ഓരോ കേസുകളും പുകമറയില്‍ മായുന്നു. ഗോള്‍ഡൻ സ്റ്റേറ്റ് സീരിയല്‍ കില്ലറെ കാലിഫോർണിയ പതിയെ മറക്കുവാൻ തുടങ്ങി.

എന്നാല്‍ 1994 ല്‍ ഡിറ്റക്ടീവ് പോള്‍ ഹോള്‍സ് ( Paul Holes) ഗോള്‍ഡൻ സ്റ്റേറ്റ് സീരിയല്‍ കില്ലരുടെ കേസുകള്‍ പുനരന്വേഷണം നടത്തുന്നു. കാലിഫോർണിയയില്‍ ഉടനീളം തെളിയിക്കപ്പെടാത്ത പല കേസുകളുടെയും പുനരന്വേഷണം അതോടെ ആരംഭിക്കുന്നു. അങ്ങനെ കുറ്റകൃത്യങ്ങള്‍ നടന്ന പല സ്ഥലത്ത് നിന്നും ലഭിച്ച പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ഡിഎൻഎ സാംപിളുകള്‍ പരിശോധിക്കുന്നു. തുടർന്ന് 1970 കള്‍ക്കും 80 കള്‍ക്കും ഇടയില്‍ തെളിയിക്കപ്പെടാത്ത പല കേസുകളുടെയും പ്രതി ഒരാള്‍ തന്നെയാണ് എന്ന് തെളിയുന്നു. ശേഷം പ്രതിയെന്ന് സംശയിക്കുന്നു മൂന്ന് പേരുടെ രേഖ ചിത്രം തയ്യാറാകുന്നു. ഇവരെ കുറിച്ച സുപ്രധാന വിവരങ്ങള്‍ പോലീസിന് കൈമാറുന്നവർക്ക് പാരിതോഷികം വരെ പ്രഖ്യാപ്പിക്കുന്നു.

2018-ല്‍, ജനിതക വംശാവലി എന്ന പുതിയ സാങ്കേതികത ഉപയോഗിച്ച്‌ ജെയിംസ് എന്ന ഗോള്‍ഡൻ സ്റ്റേറ്റ് സീരിയല്‍ കില്ലറെ പിടികൂടുന്നു. 40 വർഷത്തിന് ശേഷം പിടിയിലായ ജെയിംസ് വലിയ വാർത്ത തലക്കെട്ടുകള്‍ അന്ന് സൃഷ്ടിച്ചിരുന്നു. കോടതിയില്‍ വിചാരണ വേളയില്‍ ജെയിംസ് കുറ്റ സമ്മതം നടത്തി. 13 കൊലപാതങ്ങള്‍, 50 ലധികം ബലാത്സംഗങ്ങള്‍ , 160 ഓളം മോഷണ കുറ്റങ്ങള്‍ എന്നിവ ജെയിംസിന് നേരെ ചുമത്തി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

Summary: Joseph James DeAngelo, known as the ‘Golden State Killer’, terrorized California for over a decade with 13 murders, over 50 rapes, and 160 burglaries. A former police officer, DeAngelo used his professional training to evade capture for 40 years, skillfully manipulating investigations and destroying evidence. The decades-long mystery was finally solved in 2018 using advanced genetic genealogy, leading to his arrest. In 2020, DeAngelo pleaded guilty to his crimes and was sentenced to life imprisonment, bringing a delayed sense of justice to the victims and their families.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala