തിരുവനന്തപുരം: മഴക്കെടുതിക്കിടെ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തെന്ന ആരോപണത്തില്‍ മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനുമെതിരെ പരിഹാസരൂപേണ പ്രതികരണവുമായി മുഖ്യമന്ത്രി വി.
ഡി. സതീശൻ. തനിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലേയെന്ന് ചോദിച്ച അദ്ദേഹം, കഴിഞ്ഞ പ്രളയക്കാലങ്ങളില്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമിരിക്കുകയായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പരിഹസിച്ചു.(CM VD Satheesan Sarcastic Reaction To Ponnani Food Controversy)
2018-ല്‍ മുഖ്യമന്ത്രി നിരാഹാരത്തിലായിരുന്നു എന്ന് അറിയില്ലായിരുന്നു. മൂന്നു മണിക്ക് ഭക്ഷണം കഴിച്ചത് എന്ത് ഔചിത്യക്കുറവാണ്? ഭക്ഷണം കഴിച്ചുപോയി, ക്ഷമിക്കണം, മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. മലബാറിലെ വിരുന്നൊരുക്കലിന്റെ സംസ്കാരം എല്ലാവർക്കും അറിയാവുന്നതാണെന്നും പ്രതിപക്ഷത്തിന് സർക്കാരിനെതിരെ ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളപ്പൊക്ക ദുരന്തമുണ്ടായപ്പോള്‍ പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ച് രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും വി. ഡി. സതീശൻ കുറ്റപ്പെടുത്തി. എന്നാല്‍ നിലവിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് തന്റെ ഓഫീസില്‍ നിന്ന് കൃത്യമായ നിർദേശങ്ങളും അറിയിപ്പുകളും തത്സമയം നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
Kerala Chief Minister V. D. Satheesan strongly reacted to the controversy surrounding his participation in a meal at Ponnani during the heavy rain situation. Sarcastic in his response, Satheesan questioned whether eating food was an issue and criticized former CM Pinarayi Vijayan for bringing political allegations during past flood disasters.

