Dailyhunt
'ആദ്യം മുതല്‍ വലിയ പ്രതീക്ഷ, ഇന്നും അതില്‍ മാറ്റമില്ല': വോട്ട് രേഖപ്പെടുത്തി G സുധാകരൻ | Vote

'ആദ്യം മുതല്‍ വലിയ പ്രതീക്ഷ, ഇന്നും അതില്‍ മാറ്റമില്ല': വോട്ട് രേഖപ്പെടുത്തി G സുധാകരൻ | Vote

Times Kerala 3 days ago

ലപ്പുഴ: വോട്ടെടുപ്പ് പുരോഗമിക്കവെ അമ്പലപ്പുഴയിലെ ക്രമസമാധാന നിലയെക്കുറിച്ചും പോലീസിന്റെ സമീപനത്തെക്കുറിച്ചും കടുത്ത വിമർശനവുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി.

സുധാകരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Great expectations from the beginning, G Sudhakaran casts his vote)

അമ്പലപ്പുഴയില്‍ തീവ്രവാദപരമായ നിലപാട് എടുക്കുന്നവരില്ലെന്ന എസ്പിയുടെ പ്രസ്താവന അത്യന്തം ഖേദകരമാണെന്ന് സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയില്‍ തീവ്രവാദ സംഘടനകളുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. എന്നാല്‍ ആളുകളെ വെട്ടിക്കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നതാണ് ഇവിടുത്തെ തീവ്രവാദം. ഭീഷണിക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ, പ്രശ്നങ്ങളൊന്നുമില്ലെന്ന് എസ്പി പറയുന്നത് പ്രതിഷേധാർഹമാണ്, ജി. സുധാകരൻ വ്യക്തമാക്കി.

എല്‍ഡിഎഫ് സ്ഥാനാർത്ഥി പോലും ഈ ഭീഷണിയെ തള്ളിക്കളഞ്ഞിട്ടും പോലീസ് മെല്ലെപ്പോക്ക് തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആദ്യഘട്ടം മുതല്‍ തനിക്ക് വലിയ വിജയപ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നും അതില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala