ആലുവ: ആലുവ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതിയായ അസം സ്വദേശി മധുർജ്യ സോനവാള്‍ ചാടിപ്പോയ സംഭവത്തില്‍ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചു.
സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയ മൂന്ന് സബ് ജയില്‍ ജീവനക്കാർക്കെതിരെയാണ് ജയില്‍ വകുപ്പ് നടപടിയെടുക്കുന്നത്.(Aluva Sub Jail Break Staff Action Lookout Notice Issued For Escaped Assam Native)
അതേസമയം, ജയില്‍ ചാടിയ ശേഷം പ്രതി ആധാർ കാർഡ് കൈപ്പറ്റാനായി പെരുമ്പാവൂർ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് ഇയാളെ തിരിച്ചറിയാൻ സാധിച്ചില്ല. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വലിയ വീഴ്ചയെക്കുറിച്ച് ഔദ്യോഗിക അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
പ്രതി സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രത ശക്തമാക്കി. ആലുവ പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് പെരുമ്പാവൂരും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് തെരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയുടെ ചിത്രമടക്കം ഉള്‍പ്പെടുത്തി ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറത്തിറക്കി.
Story Summary
Departmental action has been initiated against three staff members of the Aluva Sub Jail following the escape of an Assam native theft accused, Madhurjya Sonowal. A separate probe was ordered against Perumbavoor police after they failed to identify the escaped prisoner when he visited the station to collect his Aadhaar card.

