Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അഭിമന്യു വധക്കേസ്: 4 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി | Abhimanyu Murder Trial

അഭിമന്യു വധക്കേസ്: 4 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി | Abhimanyu Murder Trial

Times Kerala 1 week ago

കൊച്ചി: എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയോട് ഹൈക്കോടതി ഉത്തരവിട്ടു.

വിചാരണ നടപടികള്‍ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നിർദ്ദേശം.(Abhimanyu Murder Trial, High Court Orders Completion Of Trial In Four Months)

വിചാരണ പൂർത്തിയാക്കാൻ ഇനി സമയം നീട്ടി നല്‍കില്ലെന്നും കോടതി കർശനമായി വ്യക്തമാക്കി. നേരത്തെ, കേസിന്റെ വിചാരണ നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി മുഹമ്മദ് അടക്കമുള്ള അഞ്ച് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു.

17 മുതല്‍ 26 വരെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപാണ് വിചാരണ ആരംഭിക്കുന്നതെന്നും അതിനാല്‍ ഇത് തടയണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ആദ്യ 16 പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതെന്നും ഇവർക്കെതിരെയുള്ള വിചാരണയ്ക്ക് തടസ്സമില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവില്‍ പോകാൻ സഹായിച്ചവർക്കുമെതിരെയുള്ള അനുബന്ധ കുറ്റപത്രം ഉടൻ നല്‍കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചതോടെ പ്രതികളുടെ ഹർജി കോടതി തള്ളുകയായിരുന്നു.

Story Summary

The Kerala High Court has directed the Ernakulam Principal Sessions Court to complete the trial and deliver the final verdict in the Maharaja’s College SFI leader Abhimanyu murder case within four months. Dismissing the plea of the accused to stay the proceedings, the court clarified that no further extension of time will be granted.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala