Dailyhunt
'അളിഞ്ഞ പ്രചാരണം, ധൈര്യം ഉണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെ': CPMനെ വെല്ലുവിളിച്ച്‌ PK ശശി | CPM

'അളിഞ്ഞ പ്രചാരണം, ധൈര്യം ഉണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെ': CPMനെ വെല്ലുവിളിച്ച്‌ PK ശശി | CPM

Times Kerala 2 weeks ago

പാലക്കാട്: പി.കെ. ശശിക്കെതിരെ സിപിഎം ഉന്നയിച്ച വ്യാജരേഖാ ആരോപണത്തില്‍ ശക്തമായ പ്രതികരണവുമായി സ്ഥാനാർത്ഥി രംഗത്ത്.

തനിക്കെതിരെ നടക്കുന്നത് സിപിഎമ്മിന്റെ ‘അളിഞ്ഞ പ്രചാരണമാണെന്ന്’ അദ്ദേഹം പറഞ്ഞു.(Go to court if you have the courage, PK Sasi challenges CPM)

പി.കെ. ശശി നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നല്‍കിയ രേഖകളില്‍ പേരും ജനനത്തീയതിയും തിരുത്തിയെന്നാണ് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം. സ്കൂള്‍ സർട്ടിഫിക്കറ്റിലെ ജനനത്തീയതിയില്‍ മാറ്റം വരുത്തിയാണ് വയസ്സ് രേഖപ്പെടുത്തിയതെന്നും എല്‍ഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.

ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ പി.കെ. ശശി, വരണാധികാരിയെ വെല്ലുവിളിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ധൈര്യമുണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെ, അവിടെ സത്യം തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala