ന്യൂഡല്‍ഹി: ചെസ്സ് ലോകത്ത് ഇന്ത്യയുടെ അഭിമാനതാരമായ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്രനേട്ടം. അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ തകർപ്പൻ തിരിച്ചുവരവിലൂടെ അട്ടിമറിച്ച് പ്രഗ്നാനന്ദ ഗ്രാൻഡ് ചെസ്സ് ടൂർ ഫൈനല്‍സ് കിരീടം സ്വന്തമാക്കി.
ഇതോടെ ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ്വ ചരിത്രനേട്ടവും പ്രഗ്നാനന്ദ സ്വന്തമാക്കി.(R Praggnanandhaa Defeats Caruana To Win Historic Grand Chess Tour Title)
മത്സരത്തിന്റെ അവസാന ദിനം തുടക്കത്തില്‍ 6 പോയിന്റിന് പിന്നിലായിരുന്ന പ്രഗ്നാനന്ദ, അവിശ്വസനീയമായ പോരാട്ടവീര്യമാണ് പുറത്തെടുത്തത്. റാപ്പിഡ് വിഭാഗത്തിലെ രണ്ട് മത്സരങ്ങളിലും കരുവാനയെ തോല്‍പ്പിച്ച് ശക്തമായി തിരിച്ചെത്തിയ പ്രഗ്നാനന്ദ, ബ്ലിറ്റ്സ് വിഭാഗത്തിലും ആധിപത്യം നിലനിർത്തി 15-13 എന്ന അഗ്രിഗേറ്റ് സ്‌കോറിലാണ് വിജയം ഉറപ്പിച്ചത്.
രണ്ട് ലക്ഷം യു.എസ് ഡോളറാണ് വിജയിയായ പ്രഗ്നാനന്ദയ്ക്ക് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സ്ഥാനക്കാരായ താരത്തെ തീരുമാനിക്കുന്ന പോരാട്ടത്തില്‍ ഗ്രാന്റ്മാസ്റ്റർ വെസ്‌ലി സോ, വിൻസെന്റ് കീമറെ 18-12 ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. പ്രഗ്നാനന്ദയുടെ ഈ വിജയം ഇന്ത്യൻ ചെസ്സ് ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്നായി മാറി.
Story Summary
Indian Grandmaster R Praggnanandhaa created history by becoming the first Indian to win the Grand Chess Tour Finals in St. Louis. He staged a remarkable comeback by erasing a six-point deficit to defeat Fabiano Caruana 15-13 and secure the biggest title of his career, along with a $200,000 cash prize.

