Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'അമ്മ' സംഘടനയിലെ ഏറ്റവും വലിയ സൈലന്റ് കില്ലര്‍ സരയൂ മോഹൻ; ശ്വേതയുടേത് വൃത്തികെട്ട മനസ്സ്: മായ വിശ്വനാഥ് | Maya Viswanath Interview

'അമ്മ' സംഘടനയിലെ ഏറ്റവും വലിയ സൈലന്റ് കില്ലര്‍ സരയൂ മോഹൻ; ശ്വേതയുടേത് വൃത്തികെട്ട മനസ്സ്: മായ വിശ്വനാഥ് | Maya Viswanath Interview

Times Kerala 1 week ago

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ പുകയുന്ന ആഭ്യന്തര ഭിന്നതകളും തർക്കങ്ങളും പരസ്യമാക്കി നടി മായ വിശ്വനാഥ് രംഗത്ത് (Maya Viswanath Interview).

സംഘടനയിലെ ഏറ്റവും വലിയ ‘സൈലന്റ് കില്ലർ പോയ്സണ്‍’ നടി സരയൂ മോഹൻ ആണെന്നാണ് മായ വിശ്വനാഥ് തുറന്നടിച്ചത്. ‘സീ മലയാളം’ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സംഘടനയെ മൊത്തത്തില്‍ പിടിച്ചുലയ്ക്കുന്ന അതീവ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ താരം നടത്തിയത്. മുൻപ് അമ്മയുടെ കുടുംബസംഗമവുമായി ബന്ധപ്പെട്ട് സരയൂ മോഹന്റെ ഭർത്താവിന് രണ്ടര ലക്ഷം രൂപയുടെ സാമ്പത്തിക ഓർഡർ നല്‍കിയതിനെച്ചൊല്ലി സംഘടനയ്ക്കുള്ളില്‍ വലിയ ചോദ്യങ്ങള്‍ ഉയർന്നിരുന്നുവെന്നും മായ വെളിപ്പെടുത്തി. സുഹൃത്തുക്കള്‍ തമ്മിലുള്ള തികച്ചും സ്വകാര്യമായ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ നടി ശ്വേതാ മേനോന്റെ വൃത്തികെട്ട മനസ്സാണെന്നും മായ വിശ്വനാഥ് കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തി.

സംഘടനയിലെ വലിയൊരു വിഭാഗം അംഗങ്ങള്‍ക്കും സരയൂവിന്റെ യഥാർത്ഥ മുഖം അറിയാമെങ്കിലും ആരും അത് ഭയം കാരണം തുറന്നുപറയുന്നില്ലെന്ന് മായ ആരോപിക്കുന്നു. “അമ്മ എന്ന ഓർഗനൈസേഷനിലേക്ക് ഞാൻ വ്യക്തിപരമായി അയച്ച അതീവ രഹസ്യമായ ഒരു ഇമെയില്‍ എങ്ങനെയാണ് ഒരു ഓണ്‍ലൈൻ മാധ്യമത്തിന് ചോർന്നു കിട്ടിയത്? എക്സിക്യൂട്ടീവ് മീറ്റിംഗിലെ പല സുപ്രധാന തീരുമാനങ്ങളും ഭാരവാഹികള്‍ വീടുകളില്‍ എത്തുന്നതിന് മുൻപ് തന്നെ ഓണ്‍ലൈൻ ചാനലുകള്‍ വാർത്തയാക്കുന്നു. അവിടുത്തെ ആഭ്യന്തര കാര്യങ്ങള്‍ എന്തിനാണ് ഇവർ ഓണ്‍ലൈൻ ചാനലുകള്‍ വഴി പുറംലോകത്തെ അറിയിക്കുന്നത്?” മായ ചോദിക്കുന്നു. താനും മാലാ പാർവതിയും കമ്മിറ്റിയില്‍ അശ്ലീലം പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നവർ അതിനുള്ള തെളിവ് പുറത്തുവിടട്ടെ എന്നും, സ്ത്രീത്വത്തെ ആരും ആയുധമാക്കരുതെന്നും കണക്കുകള്‍ കൃത്യമായി കാണിക്കണമെന്നുമാണ് താൻ ആവശ്യപ്പെട്ടതെന്നും മായ വ്യക്തമാക്കി. മുൻപ് ഒരു പ്രമുഖ നടൻ ഇടപെട്ട് ശ്വേതയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

എം.എല്‍.എയായ രമേശ് പിഷാരടിയെ ‘പിഷു’ എന്ന് വിളിച്ച്‌ അപമാനിച്ചു
ശ്വേതാ മേനോനും രമേശ് പിഷാരടിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെക്കുറിച്ചും മായ ശക്തമായി പ്രതികരിച്ചു. പാലക്കാട് നിന്ന് വലിയ ജനവിശ്വാസത്തോടെ വിജയിച്ച ഒരു ജനപ്രതിനിധിയായ എം.എല്‍.എ രമേശ് പിഷാരടിയെ ‘പിഷു പിഷു’ എന്ന് വല്ലാത്തൊരു രീതിയിലാണ് ശ്വേത അഭിസംബോധന ചെയ്തത്. ഒരു പ്രോട്ടോക്കോളും പാലിക്കാതെ ഇത്തരത്തില്‍ സംസാരിച്ച കാര്യം രഹസ്യമായി റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതിന് പിന്നില്‍ വലിയ അസഹിഷ്ണുതയുണ്ട്. മുൻപ് നടന്ന തിരഞ്ഞെടുപ്പില്‍ ജഗദീഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നിന്നിട്ട് പെട്ടെന്ന് പത്രിക പിൻവലിച്ചതിന് പിന്നിലും ശ്വേതയുടെ തന്ത്രങ്ങളുണ്ടെന്ന് താൻ സംശയിക്കുന്നതായി മായ പറഞ്ഞു. കൂടാതെ, തിരഞ്ഞെടുപ്പിന് മുൻപ് ഉയർന്നുവന്ന ‘മാർട്ടിൻ’ എന്ന വ്യക്തിയുടെ വിവാദം ഇവർ തന്നെ കെട്ടിച്ചമച്ച നാടകമായിരുന്നുവെന്നും, മൂന്ന് കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പറഞ്ഞവർ ജയിച്ചതിന് ശേഷം ആ കേസ് എവിടെപ്പോയെന്നും അവർ ചോദിച്ചു.

സംഘടനയുടെ നിലവിലെ അവസ്ഥ പരിതാപകരമാണെന്നും യുവാക്കള്‍ കൂട്ടത്തോടെ അകന്നുപോവുകയാണെന്നും വ്യക്തമാക്കിയ മായ വിശ്വനാഥ്, ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് നടൻ ധ്യാൻ ശ്രീനിവാസൻ വരണമെന്ന് ആവശ്യപ്പെട്ടു. അന്തരിച്ച മുൻ പ്രസിഡന്റ് ഇന്നസെന്റിനെപ്പോലെ കാര്യങ്ങള്‍ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യാൻ ധ്യാന് സാധിക്കും. മുൻപ് ഇടവേള ബാബു ഒറ്റയാള്‍ പോരാട്ടമായി സംഘടന മുന്നോട്ട് കൊണ്ടുപോയപ്പോള്‍ അതിന് പിന്നില്‍ ഇന്നസെന്റ്, മമ്മൂട്ടി, മോഹൻലാല്‍ എന്നിവരുടെ വലിയ പിന്തുണയുണ്ടായിരുന്നു. ഇപ്പോള്‍ സംഘടനയില്‍ നിന്നും രാജിവെച്ച്‌ പുറത്തുപോയവർ അഡ്ഹോക്ക് കമ്മിറ്റി ഔദ്യോഗികമായി രാജിപ്പത്രിക ആവശ്യപ്പെടുമ്പോള്‍ ഫോണ്‍ പോലും എടുക്കാതെ ഒളിച്ചുകളിക്കുകയാണെന്നും മായ കുറ്റപ്പെടുത്തി.

Story Summary: In an explosive interview with Zee Malayalam, actress Maya Viswanath labeled actress Sarayu Mohan as the biggest “silent killer poison” within the AMMA organization, questioning financial transactions worth ₹2.5 lakhs involving Sarayu’s husband during a family meet. Maya heavily criticized Shweta Menon, accusing her of having a “dirty mind” for allegedly recording and leaking private phone conversations. She also condemned Shweta’s disrespectful tone towards Palakkad MLA Ramesh Pisharody in a leaked audio. Advocating for a leadership overhaul, Maya suggested that youth icon Dhyan Srinivasan should take charge of the crisis-ridden actors’ association.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala