Thursday, 05 Aug, 12.40 pm Times Kerala

കേരളം
അഞ്ചലിലെ ലോഡ്ജിലെത്തിച്ച്‌ മയക്കുമരുന്നും മദ്യവും നല്‍കി അബോധാവസ്ഥയിലാക്കി ആദ്യം പീഡിപ്പിച്ചു, തുടര്‍ന്ന് വാടക വീട്ടിലെത്തിച്ച്‌ നിരന്തരം പീഡിപ്പിച്ചു; കെഎസ്‌ഇബി താത്കാലിക ജീവനക്കാരനെതിരെ പരാതിയുമായി വീട്ടമ്മയായ യുവതി

കൊല്ലം: കെഎസ്‌ഇബിയിലെ താത്കാലിക ജീവനക്കാരന്‍ യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കൊല്ലം കരവാളൂര്‍ കെഎസ്‌ഇബി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനെതിരെ ആണ് കൊട്ടാരക്കര സ്വദേശിയും വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി പുനലൂര്‍ ഡിവൈഎസ്പിക്കും കൊല്ലം റൂറല്‍ എസ്പിക്കും പരാതി നല്‍കിയിരിക്കുന്നത്. ലോഡ്ജിലും വാടക വീട്ടിലും എത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത്. അഞ്ചലിലെ ലോഡ്ജില്‍ അഞ്ചുതവണയും കുളത്തുപ്പുഴയില്‍ ആരോപണ വിധേയന്റെ വാടക വീട്ടിലുമെത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതി. അഞ്ചലിലെ ലോഡ്ജിലെത്തിച്ച്‌ മയക്കുമരുന്നും മദ്യവും നല്‍കി അബോധാവസ്ഥയിലാക്കിയായിരുന്നു ആദ്യ പീഡനമെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം തന്നെയും കൂട്ടി ലോഡ്ജിലെത്തി തെളിവെടുപ്പ് നടത്തുകയും പലതവണ മൊഴി രേഖപ്പെടുത്തുകയും ചെയ്തതെല്ലാതെ മറ്റ് നടപടികളിലേക്ക് കടക്കുന്നില്ല എന്നും റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top