റോഹ്ത്തക്ക്: അന്താരാഷ്ട്ര കബഡി താരം ഷീലു ബല്‍ഹാരയുടെ ഭാര്യ മുസ്കാനെ (23) ഹരിയാനയിലെ റോഹ്ത്തക്കിലുള്ള ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ബാഹു അക്ബർപുർ ഗ്രാമത്തിലെ വസതിയിലെ ഒന്നാം നിലയിലുള്ള മുറിയിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുസ്കാന്റെ കുടുംബം ആരോപിച്ചു.(Sheelu Balhara Wife Death, Kabaddi Player’s Wife Muskan Found Dead In Haryana Home)
സംഭവത്തില്‍ ഹരിയാന പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുസ്കാന്റെ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളും ബന്ധുക്കളും ഷീലു ബല്‍ഹാരയുടെ വീടിന് മുന്നിലും മൃതദേഹം സൂക്ഷിച്ചിരുന്ന സിവില്‍ ആശുപത്രിക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ ഭർത്താവിന്റെ കുടുംബാംഗങ്ങള്‍ വീടിന്റെ താഴത്തെ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് മുകളിലത്തെ നിലയില്‍ ചെന്നുനോക്കിയപ്പോള്‍ മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകർത്ത് അകത്തുകടന്നപ്പോഴാണ് മസ്കനെ മരിച്ച നിലയില്‍ കണ്ടത്.
തുടർന്ന് ഇവർ പോലീസിനെയും മുസ്കാന്റെ വീട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. പിന്നീട് രാത്രിയില്‍ നാട്ടുകാർ ഇടപെട്ട് മുസ്കാന്റെ വീട്ടുകാരും ഭർതൃവീട്ടുകാരുമായി ചർച്ചകള്‍ നടത്തി. മെഹമിലെ ഫർമാന ഗ്രാമക്കാരിയായ മുസ്കാനും ഷീലു ബല്‍ഹാരയും 2023 ഡിസംബർ 8-നാണ് വിവാഹിതരായത്. ദമ്പതിമാർക്ക് ഒൻപത് മാസം പ്രായമുള്ള ഒരു മകനുണ്ട്.
Story Summary
Muskan (23), wife of international kabaddi player Sheelu Balhara, was found dead at her home in Haryana’s Rohtak district. While initial suspicions point to suicide, her family alleges foul play and staged protests demanding a thorough investigation.

