തിരുവനന്തപുരം ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ ഒരു താല്‍കാലിക ഒഴിവുണ്ട്. ബിരുദവും നെറ്റ്‌വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് (സി.സി.എന്‍.എ), ഐ.റ്റി/നെറ്റ്‌വര്‍ക്കിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2020 ജനുവരി ഒന്നിന് 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). പ്രതിമാസ വേതനം 30,000 രൂപ(കണ്‍സോളിഡേറ്റഡ് പേ).
വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 16ന് മുമ്ബ് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

