Dailyhunt
'അയാം വെരി ഹാപ്പി': വോട്ട് രേഖപ്പെടുത്തി PK ശശി | PK Sasi

'അയാം വെരി ഹാപ്പി': വോട്ട് രേഖപ്പെടുത്തി PK ശശി | PK Sasi

Times Kerala 3 weeks ago

പാലക്കാട്: ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ താൻ അതീവ സന്തുഷ്ടനാണെന്ന് ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ.

ശശി. ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ്.വി.എ. യുപി സ്കൂളിലെ ബൂത്തില്‍ കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(I am very happy, PK Sasi casts his vote on Assembly election )

അയാം വെരി ഹാപ്പി എന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യമായാണ് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ നിന്ന് മാറി മറ്റൊരു ചിഹ്നത്തില്‍ വോട്ട് ചെയ്യുന്നത്, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റപ്പാലത്ത് ഇത്തവണ യുഡിഎഫിന്റെ വിജയം ഉറപ്പാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മണ്ഡലത്തില്‍ എല്‍ഡിഎഫ് വലിയ പരാജയഭീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala