കൊച്ചി: ബാലറ്റ് പേപ്പറിലെ പേര് മാറ്റണമെന്ന ആവശ്യം വരണാധികാരി തള്ളിയതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു.
ബാലറ്റിലെ ‘അഞ്ജലി പി.വി’ എന്ന പേര് മാറ്റി ‘അഞ്ജലി നായര്‍’ എന്നാക്കണമെന്ന ആവശ്യവുമായാണ് നാളെ ഹര്‍ജി നല്‍കുന്നത്.(Name change on ballot, Anjali Nair again goes to the High Court)
പോസ്റ്റല്‍ വോട്ടുകളും ഹോം വോട്ടുകളും പ്രിന്റ് ചെയ്തുകഴിഞ്ഞതിനാല്‍ ഇനി പേര് മാറ്റാന്‍ കഴിയില്ലെന്നാണ് വരണാധികാരി അറിയിച്ചത്. ശനിയാഴ്ച നടന്ന ഹിയറിംഗിന് ശേഷമാണ് ഈ തീരുമാനമെടുത്തത്. നേരത്തെ ഇതേ ആവശ്യവുമായി അഞ്ജലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശിച്ചതനുസരിച്ചാണ് വരണാധികാരി ഹിയറിംഗ് നടത്തിയത്.
എന്നാല്‍ പത്തു വർഷത്തെ രേഖകള്‍ ഹാജരാക്കിയിട്ടും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് തന്നെ പേര് മാറ്റാനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്ന് അഞ്ജലി പറയുന്നു. ബാലറ്റ് വന്നപ്പോഴാണ് പേര് മാറിയിട്ടില്ലെന്ന് ശ്രദ്ധിച്ചത്.

