ലഖ്നൗ: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഗോമതി നദിയില്‍ തള്ളിയ സംഭവത്തില്‍ ഭർത്താവും കാമുകിയും അറസ്റ്റില്‍. റഹിമാബാദ് സ്വദേശിയായ ഉമേന്ദ്ര പ്രതാപ് സിംഗ് (31), കാമുകി ആരതി വർമ്മ (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 30-31 തീയതികളിലെ അർദ്ധരാത്രിയിലാണ് ഉമേന്ദ്ര തന്റെ ഭാര്യ അഞ്ജലിയെ കാണാനില്ലെന്ന് കാണിച്ച് റഹിമാബാദ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്.(Man And Lover Arrested For Wife Murder Dumping Body In Gomti River)
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനിടെ ജൂലൈ 31-ന് ഇറ്റൗഞ്ച പോലീസ് സ്റ്റേഷൻ പരിധിയിലെ ഗോമതി നദിയില്‍ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് ബന്ധുക്കളെത്തി മൃതദേഹം അഞ്ജലിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. സഹോദരൻ ഉമേന്ദ്രയ്ക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് ഓഗസ്റ്റ് 1-ന് ഇയാളെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലില്‍ ഉമേന്ദ്ര കുറ്റം സമ്മതിച്ചു. അഞ്ജലി തങ്ങളുടെ അനധികൃത ബന്ധം അറിഞ്ഞതും അതിനെ എതിർത്തതുമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ വെളിപ്പെടുത്തി. ജൂലൈ 30 രാത്രിയില്‍ ആരതിയുമായി ചേർന്ന് അഞ്ജലിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സ്വിഫ്റ്റ് ഡിസയർ കാറില്‍ കയറ്റി ഗോമതി നദിയില്‍ തള്ളി. അഞ്ജലി സ്വയം ഇറങ്ങിപ്പോയതാണെന്ന് വരുത്തിതീർക്കാൻ വീട്ടിലുണ്ടായിരുന്ന ആഭരണങ്ങള്‍ മാറ്റി കാമുകിയെ ഏല്‍പ്പിച്ച ശേഷമാണ് ഇയാള്‍ പോലീസില്‍ കാണാതായതായി പരാതി നല്‍കിയത്. പോലീസ് നടത്തിയ പരിശോധനയില്‍ ആരതി വർമ്മയെയും അറസ്റ്റ് ചെയ്യുകയും കൊല്ലപ്പെട്ട അഞ്ജലിയുടെ സ്വർണ്ണാഭരണങ്ങള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, കൃത്യത്തിന് ഉപയോഗിച്ച കാർ എന്നിവ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Story Summary
A 31-year-old man and his lover were arrested in Uttar Pradesh for murdering his wife, Anjali Singh, and dumping her body in the Gomti River after she discovered their extramarital affair. Police recovered the victim’s stolen jewellery and the car used in the crime.

