Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാൻ്റെ കൂടുതല്‍ വാഹനങ്ങള്‍ക്കായി കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി | Dulquer Salmaan

ഭൂട്ടാൻ വാഹനക്കടത്ത് കേസ്: ദുല്‍ഖര്‍ സല്‍മാൻ്റെ കൂടുതല്‍ വാഹനങ്ങള്‍ക്കായി കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി | Dulquer Salmaan

Times Kerala 4 months ago

കൊച്ചി: ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച്‌ ആഡംബര വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയ കേസില്‍ നടൻ ദുല്‍ഖർ സല്‍മാന്റെ കൂടുതല്‍ വാഹനങ്ങള്‍ക്കായി കസ്റ്റംസ് അന്വേഷണം ശക്തമാക്കി.

നേരത്തെ പിടിച്ചെടുത്ത നാല് വാഹനങ്ങള്‍ക്ക് പുറമെ, മറ്റ് നാല് വാഹനങ്ങള്‍ കൂടിയുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.(Dulquer Salmaan, Customs intensifies probe into Dulquer Salmaan luxury car case)

ഈ വാഹനങ്ങള്‍ കണ്ടെടുക്കുന്നതിനായി ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കേസില്‍ കസ്റ്റംസ് സംഘം നേരത്തെ ദുല്‍ഖറിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. വാഹന കള്ളക്കടത്ത് സംഘവുമായി തനിക്ക് ബന്ധമില്ലെന്നും, കൈവശമുള്ള വാഹനങ്ങള്‍ക്ക് കൃത്യമായ രേഖകളുണ്ടെന്നുമാണ് ദുല്‍ഖർ നല്‍കിയ മൊഴി. വരും ദിവസങ്ങളില്‍ ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.

പിടിച്ചെടുത്ത ഡിഫൻഡർ വാഹനം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദുല്‍ഖർ കോടതിയെ സമീപിച്ചിരുന്നു. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണ പരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാമെന്നും, വിട്ടുനല്‍കുന്നില്ലെങ്കില്‍ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

Story Summary

Customs authorities have intensified their investigation into the Bhutan luxury car smuggling case, seeking four additional vehicles allegedly in the possession of actor Dulquer Salmaan. While the actor has denied any knowledge of the illegal origins of his vehicles during previous interrogations, the customs unit is expanding its search across states as part of ‘Operation Numkhor.’

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala