Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബിശാറ മുജീബിന്റെ കവിതാസമാഹാരം 'പാട്' പ്രകാശിതമായി | Bishara Mujeeb poetry collection

ബിശാറ മുജീബിന്റെ കവിതാസമാഹാരം 'പാട്' പ്രകാശിതമായി | Bishara Mujeeb poetry collection

Times Kerala 1 hr ago

റിപ്പോർട്ട്: അൻവർ ഷരിഫ്

കോഴിക്കോട്: ബുക് എൻ പ്രിന്റ് പ്രസിദ്ധീകരിച്ച ആരാമം സബ് എഡിറ്റർ ബിശാറ മുജീബിന്റെ കവിതാസമാഹാരം 'പാട്' കാലിക്കറ്റ് ബുക്ഫെസ്റ്റില്‍ പ്രകാശനം ചെയ്തു.

എഴുത്തുകാരി ഫർസാനയും ഫിലിം ഡയറക്ടർ സക്കറിയയും ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. കെ.ടി. ഹുസൈൻ (ഐ.പി.എച്ച്‌) ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരി ബിശാറ മുജീബിനെ സഫിയ അലി പൊന്നാട അണിയിച്ച്‌ ആദരിച്ചു. ബുക് എൻ പ്രിന്റ് ഡയറക്ടർ സിദ്ദീഖ് കുറ്റിക്കാട്ടൂർ ഉപഹാരം സമർപ്പിച്ചു. (Bishara Mujeeb poetry collection)

ഡോ. ജമീല്‍ അഹമ്മദ്, സ്റ്റോറി ടെല്ലർ ഖുദ്റത്ത്, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് അസീല്‍, ടി. മുഹമ്മദ് വേളം, പി.സി. സൈഫുദീൻ, നസ്റുള്ള വാഴക്കാട് എന്നിവർ സംസാരിച്ചു. ചടങ്ങില്‍ ഗ്രന്ഥകാരി ബിശാറ മുജീബ് മറുപടി പ്രസംഗം നടത്തി.
വി. മൈമൂന മാവൂർ സ്വാഗതവും മുജീബ് റഹ്‌മാൻ ആക്കോട് നന്ദിയും പറഞ്ഞു.

Summary: Poet and Aramam sub-editor Bishara Mujeeb's poetry collection 'Paad' was launched at the Calicut Book Fest. Writer Farzana and film director Zakariya jointly released the book published by Book N Print.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala