Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
BJP നേതാവിൻ്റെ മരുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍: ഭര്‍ത്താവിനും കാമുകിക്കുമെതിരെ കേസെടുത്ത് പോലീസ് | Surat BJP Leader

BJP നേതാവിൻ്റെ മരുമകള്‍ ആത്മഹത്യ ചെയ്ത നിലയില്‍: ഭര്‍ത്താവിനും കാമുകിക്കുമെതിരെ കേസെടുത്ത് പോലീസ് | Surat BJP Leader

Times Kerala 2 weeks ago

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ബി.ജെ.പി വനിതാ നേതാവിന്റെ മരുമകളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ബീഹാർ സ്വദേശിനിയായ നിധി സിങ് (24) ആണ് ഓഗസ്റ്റ് 23-ന് സൂറത്തിലെ കടോദരയിലുള്ള വസതിയില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ നിധിയുടെ ഭർത്താവും സൂറത്തിലെ ബി.ജെ.പി മഹിളാ മോർച്ച പ്രാദേശിക നേതാവ് ശശി സിങ്ങിന്റെ മകനുമായ സൗരഭ് സിങ്, സൗരഭിന്റെ വനിതാ സുഹൃത്ത് ഇഷിത എന്നിവർക്കെതിരെ സൂറത്ത് പോലീസ് കേസെടുത്തു.(Surat BJP Leader Son Booked After Wife Nidhi Singh Suicide)

സൗരഭ് സിങ്ങിന് ഇഷിതയുമായുണ്ടായിരുന്ന ബന്ധമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നിധിയുടെ കുടുംബം ആരോപിച്ചു. നിധിയുടെ സഹോദരൻ ആദിത്യ സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ 108, 85, 54 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കിടെ നിധിയുടെ വസ്ത്രത്തിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

ഭർത്താവിന്റെ അവിഹിത ബന്ധത്തെക്കുറിച്ച്‌ അറിഞ്ഞ നിധി വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായും സഹോദരന്റെ പരാതിയില്‍ പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഞായറാഴ്ച വൈകുന്നേരം 4:16-ന് നിധി അമ്മയെ ഫോണില്‍ വിളിച്ച്‌ ‘സൗരഭ് എന്നെ കൊല്ലും’ എന്ന് പറഞ്ഞിരുന്നതായും, പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2024-ലാണ് സൗരഭും നിധിയും വിവാഹിതരായത്. കേസില്‍ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് ഇൻസ്‌പെക്ടർ വി.എ. ദേശായി അറിയിച്ചു.

Story Summary

A 24-year-old woman, Nidhi Singh, allegedly died by suicide in Surat due to her husband’s extra-marital affair. Surat Police registered an abetment to suicide case against her husband Saurabh Singh-son of a local BJP leader-and his female friend, following a complaint by the victim’s family.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala