Dailyhunt
ബോളിവുഡില്‍ വീണ്ടും നയൻതാര തരംഗം; ഷാരൂഖിന് പിന്നാലെ സല്‍മാൻ ഖാന്റെ നായികയാകുന്നു; സംവിധാനം വംശി പൈഡിപ്പള്ളി | Nayanthara Salman Khan Movie

ബോളിവുഡില്‍ വീണ്ടും നയൻതാര തരംഗം; ഷാരൂഖിന് പിന്നാലെ സല്‍മാൻ ഖാന്റെ നായികയാകുന്നു; സംവിധാനം വംശി പൈഡിപ്പള്ളി | Nayanthara Salman Khan Movie

Times Kerala 1 week ago

മുംബൈ: 'ജവാൻ' എന്ന സിനിമയിലൂടെ ഷാരൂഖ് ഖാനൊപ്പം ബോളിവുഡില്‍ ഗംഭീര അരങ്ങേറ്റം കുറിച്ച തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇനി സല്‍മാൻ ഖാന്റെ നായികയാകുന്നു (Nayanthara Salman Khan Movie).

ബോളിവുഡിന്റെ പ്രിയപ്പെട്ട സുല്‍ത്താൻ സല്‍മാൻ ഖാനും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ വംശി പൈഡിപ്പള്ളിയാണ്.

ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് സോഷ്യല്‍ മീഡിയയിലൂടെയാണ് നയൻതാരയുടെ ബോളിവുഡിലേക്കുള്ള രണ്ടാം വരവ് ഔദ്യോഗികമായി അറിയിച്ചത്. “റാണി വന്നെത്തിയിരിക്കുന്നു, വൈവിധ്യത്തിന്റെയും മികവിന്റെയും പ്രതീകമായ നയൻതാര – സല്‍മാൻ ഖാൻ – വംശി പൈഡിപ്പള്ളി ചിത്രത്തില്‍ ചേരുന്നു” എന്ന കുറിപ്പോടെയാണ് നിർമ്മാണ കമ്പനി താരത്തെ സ്വാഗതം ചെയ്തത്.

ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഷിരീഷ്, കുല്‍ദീപ് റാത്തോർ എന്നിവരും ഈ വലിയ പ്രോജക്റ്റിന്റെ ഭാഗമാണ്. ഈ മാസം തന്നെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Story Summary:
After her successful Bollywood debut with Shah Rukh Khan in ‘Jawan’, Lady Superstar Nayanthara is set to star opposite Salman Khan in an upcoming big-budget film directed by Vamshi Paidipally. Produced by Dil Raju’s Sri Venkateswara Creations, the official announcement welcomed Nayanthara to the project. This marks the first collaboration between Salman Khan, Nayanthara, and the National Award-winning director, with filming expected to begin this April.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala