Dailyhunt
ബ്രസീലില്‍ വിമാനം റസ്റ്റോറന്റിന് മുകളിലേക്ക് തകര്‍ന്നു വീണു; പൈലറ്റും യാത്രക്കാരുമടക്കം നാലുപേര്‍ മരിച്ചു | Brazil Plane Crash Today

ബ്രസീലില്‍ വിമാനം റസ്റ്റോറന്റിന് മുകളിലേക്ക് തകര്‍ന്നു വീണു; പൈലറ്റും യാത്രക്കാരുമടക്കം നാലുപേര്‍ മരിച്ചു | Brazil Plane Crash Today

Times Kerala 1 week ago

ബ്രസീലിയ: ബ്രസീലില്‍ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ചെറുവിമാനം റസ്റ്റോറന്റിന് മുകളിലേക്ക് തകർന്നു വീണ് നാലുപേർ മരിച്ചു (Brazil Plane Crash Today).

പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. റണ്‍വേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച്‌ നിയന്ത്രണം വിട്ട വിമാനം തൊട്ടടുത്തുള്ള ഹോട്ടലിന് മുകളിലേക്ക് പതിക്കുകയായിരുന്നു.

ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്ടമായ വിമാനം വൈദ്യുത തൂണിലിടിച്ചതാണ് അപകടത്തിന് കാരണമായത്. ഹോട്ടലിന് മുകളിലേക്ക് പതിച്ചതിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയും ചെയ്തു.അപകടസമയത്ത് റസ്റ്റോറന്റ് അടഞ്ഞുകിടന്നിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ഹോട്ടല്‍ ജീവനക്കാർക്കോ പൊതുജനങ്ങള്‍ക്കോ പരിക്കേറ്റിട്ടില്ല.

വിമാനം താഴേക്ക് പതിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനം തകർന്നു വീണ ആഘാതത്തില്‍ സമീപത്തെ കടകള്‍ക്കും ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചു.

അപകടത്തിന് പിന്നാലെ സിവില്‍ ഡിഫൻസ് സംഘം സ്ഥലത്തെത്തി പരിസരവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നിലവില്‍ പ്രദേശം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. സംഭവത്തില്‍ ബ്രസീല്‍ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Story Summary:
Four people, including the pilot and three passengers, were killed when a small plane crashed into a restaurant in Brazil while attempting to land. The aircraft lost control after hitting a utility pole near the runway and burst into flames upon impact. Since the restaurant was closed at the time, there were no casualties on the ground. CCTV footage showed two bystanders narrowly escaping the crash. Civil defense teams have evacuated the area, and investigations are ongoing.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala