Dailyhunt
'ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പ്': V മുരളീധരൻ | Election

'ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പ്': V മുരളീധരൻ | Election

Times Kerala 6 days ago

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്ന് വി.

മുരളീധരൻ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Election that will mark a new chapter in history, says V Muraleedharan)

കേരള രാഷ്ട്രീയത്തിലെ വരുംകാല ഗതി നിശ്ചയിക്കുന്ന ശക്തിയായി എൻഡിഎ മാറും. കഴക്കൂട്ടം ഉള്‍പ്പെടെ സംസ്ഥാനത്തെ നിരവധി മണ്ഡലങ്ങളില്‍ ഇത്തവണ എൻഡിഎ സ്ഥാനാർത്ഥികള്‍ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

മണ്ഡലത്തിലെ വോട്ടർമാർ മാറ്റത്തിന് അനുകൂലമാണെന്നും ശക്തമായ പോരാട്ടത്തിനൊടുവില്‍ താമര വിരിയുമെന്നും അദ്ദേഹം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. പാലക്കാട്ടെ വോട്ടിന് പണം നല്‍കിയെന്ന വിവാദം തിരഞ്ഞെടുപ്പില്‍ എൻഡിഎയ്ക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് “അറിയില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala