കൊച്ചി: ചെലവു കുറഞ്ഞ വെന്‍റിലേറ്ററിനായുള്ള അന്താരാഷ്ട്ര പ്രോജക്ടില്‍ സഹകരിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള സിനെര്‍ജിയ മീഡിയ ലാബിന് അവസരം. കൊവിഡ്-19 ന് എതിരായ പോരാട്ടത്തിന്‍റെ ഭാഗമായാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാണ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലുള്ള കൂട്ടായ്മ ഈ പ്രോജക്‌ട് നടപ്പാക്കുന്നത്.
ചെന്നൈയിലുള്ള അയോണിക്സ് ത്രിഡിപി, സിംഗപ്പൂരിലുള്ള അരുവി എന്നീ സ്ഥാപനങ്ങളും ഈ പദ്ധതിയില്‍ അംഗങ്ങളാണ്. രോഗിയുടെ വ്യക്തിപരമായ സവിശേഷതകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വെന്‍റിലേറ്ററാണ് ഈ പദ്ധതിയിലൂടെ വികസിപ്പിച്ചെടുക്കുന്നത്.
ഐ സേവ് എന്ന പേരിട്ടിരിക്കുന്ന രീതി ഉപയോഗിച്ച് ചെലവ് കുറഞ്ഞ വെന്‍റിലേറ്റര്‍ രണ്ട് രോഗികള്‍ക്ക് ഒരേ സമയം ഉപയോഗിക്കാനാവും.
No Internet connection |