Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെന്നൈ സ്യൂട്ട്കേസ് കൊലപാതകം: പ്രധാന പ്രതി മണിപ്പൂരില്‍ നിന്ന് പിടിയില്‍ | Tamil Nadu Express Suitcase Murder

ചെന്നൈ സ്യൂട്ട്കേസ് കൊലപാതകം: പ്രധാന പ്രതി മണിപ്പൂരില്‍ നിന്ന് പിടിയില്‍ | Tamil Nadu Express Suitcase Murder

Times Kerala 1 week ago

ചെന്നൈ: തമിഴ്‌നാട് എക്‌സ്പ്രസ് ട്രെയിനിലെ സ്യൂട്ട്കേസില്‍ നിന്ന് തലയില്ലാത്ത നിലയില്‍ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ ക്രൂരമായ കൊലപാതക കേസില്‍ പ്രധാന പ്രതിയെ തമിഴ്‌നാട് പൊലീസ് പിടികൂടി.

അസം സ്വദേശിയായ മണിക് ഉദ്ദീൻ ലസ്‌കർ (22) ആണ് മണിപ്പൂരിലെ ജിരിബാം ജില്ലയിലുള്ള കാശിംപൂരില്‍ നിന്ന് ഗുഡുവാഞ്ചേരി പൊലീസിന്റെ പിടിയിലായത്.(Tamil Nadu Express Suitcase Murder Case Main Suspect Arrested In Manipur)

പ്രതിയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി മണിപ്പൂർ കോടതിയില്‍ നിന്ന് ട്രാൻസിറ്റ് വാറന്റ് വാങ്ങാനുള്ള നടപടികള്‍ നടക്കുകയാണ്. ഓഗസ്റ്റ് 5-നാണ് ഡല്‍ഹിക്കും ചെന്നൈയ്ക്കും ഇടയില്‍ സർവീസ് നടത്തുന്ന തമിഴ്‌നാട് എക്‌സ്പ്രസ് (12621) ആഗ്രയില്‍ എത്തിയപ്പോള്‍ അണ്‍റിസർവ്ഡ് കോച്ചിലെ ചുവന്ന സൂട്ട്കേസില്‍ നിന്ന് ദുർഗന്ധം വമിച്ചത്. തുടർന്ന് റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഒഡീഷ സ്വദേശിനിയായ ഹിദായത്ത് നിഷ (38) എന്ന സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം സൂട്ട്കേസില്‍ നിന്ന് കണ്ടെത്തിയത്.

ചെന്നൈ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ചെന്നൈയ്ക്കടുത്തുള്ള ഗുഡുവാഞ്ചേരിയിലെ വാടകവീട്ടില്‍ താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇവിടുത്തെ പാത്രത്തിനുള്ളില്‍ നിന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവില്‍ പോയ പ്രതികളില്‍ മണിക് ഉദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ ഭാര്യ ഭഗ്മതി ഒളിവിലാണ്. ഇവർക്കായി തെരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Story Summary

Guduvanchery police arrested 22-year-old Manik Uddin Laskar from Jiribam, Manipur, in connection with the horrific murder of Hidayath Nisha, whose dismembered body was found inside a suitcase aboard the Tamil Nadu Express in Agra on August 5. Police are searching for his absconding wife, Bhagmati Majik.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala