Dailyhunt
ചെറിയാന്‍ ഫിലിപ്പ്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം നാളെ

ചെറിയാന്‍ ഫിലിപ്പ്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം നാളെ

Times Kerala 4 years ago
തിരുവനന്തപുരം: ഇടതു സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ് രണ്ട് പതിറ്റാണ്ടിനു ശേഷം വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു.
നാളെ രാവിലെ 11 മണിക്ക് എ.കെ.ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം ഉണ്ടാവുക . ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലായിരുന്ന കാലത്ത് എ.കെ. ആന്റണിയുമായ വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന നേതാവാണ് ചെറിയാന്‍ ഫിലിപ്പ്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala