Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
CIA ഡയറക്ടര്‍ റഷ്യയില്‍ രഹസ്യ സന്ദര്‍ശനം നടത്തി: നാറ്റോ രാജ്യ ആക്രമണ ഭീഷണിയും ഉക്രൈൻ വിഷയവും ചര്‍ച്ചയായതായി സൂചന | CIA Director

CIA ഡയറക്ടര്‍ റഷ്യയില്‍ രഹസ്യ സന്ദര്‍ശനം നടത്തി: നാറ്റോ രാജ്യ ആക്രമണ ഭീഷണിയും ഉക്രൈൻ വിഷയവും ചര്‍ച്ചയായതായി സൂചന | CIA Director

Times Kerala 1 week ago

മോസ്കോ: യു.എസ് സെൻട്രല്‍ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ ജോണ്‍ റാറ്റ്‌ക്ലിഫ് അടുത്തിടെ റഷ്യൻ തലസ്ഥാനമായ മോസ്കോയില്‍ അപ്രതീക്ഷിത സന്ദർശനം നടത്തി.

കഴിഞ്ഞ നാല് വർഷത്തിനിടെ ഒരു സി.ഐ.എ മേധാവി നടത്തുന്ന അപൂർവ്വ റഷ്യൻ സന്ദർശനമാണിത്.(CIA Director John Ratcliffe Secret Moscow Visit Russia NATO Warning)

തങ്ങളുടെ സഖ്യരാജ്യങ്ങള്‍ക്കു നേരെ റഷ്യ ആക്രമണം നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കാനും ട്രംപ് ഭരണകൂടത്തിന്റെ സന്ദേശം കൈമാറാനുമാണ് ഈ സന്ദർശനമെന്ന് റിപ്പോർട്ടുകളുണ്ട്. യൂറോപ്പില്‍ ഒരു നാറ്റോ (NATO) രാജ്യത്തിന് നേരെ വ്യോമാക്രമണമോ അല്ലെങ്കില്‍ നേരിട്ടുള്ള സൈനിക നടപടിക്ക് പുറമെയുള്ള ഹൈബ്രിഡ് ആക്രമണങ്ങളോ നടത്തുന്നതിന് റഷ്യ തയാറെടുക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ലാത്വിയയില്‍ നിന്ന് യു.എസ് സൈനിക വിമാനത്തിലാണ് റാറ്റ്‌ക്ലിഫ് മോസ്കോയിലെത്തിയത്.

മുതിർന്ന യൂറോപ്യൻ ഉദ്യോഗസ്ഥരെയും സൈനിക മേധാവികളെയും പോലും അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു യാത്ര. എന്നാല്‍ ഈ സന്ദർശനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. നാറ്റോ രാജ്യങ്ങള്‍ക്ക് നേരെ റഷ്യയുടെ ഭാഗത്തുനിന്ന് തനിക്ക് ഭീഷണിയൊന്നും തോന്നുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. സംഭവത്തില്‍ പ്രതികരിച്ച ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്, ആരോപണങ്ങളെല്ലാം വ്യാജ പ്രചാരണങ്ങളാണെന്ന് തള്ളിക്കളയുകയും ഇന്റലിജൻസ് തലത്തിലുള്ള ഇത്തരം കൂടിക്കാഴ്ചകള്‍ സാധാരണമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

Story Summary

CIA Director John Ratcliffe made a secretive visit to Moscow aboard a US military plane, marking a rare high-level contact between the US and Russia. Speculation suggests Ratcliffe carried a warning against any Russian moves targeting NATO members, though US President Donald Trump downplayed the trip as semi-routine and Kremlin dismissed attack reports as baseless.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala