Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
CJP പ്രക്ഷോഭം: സമരക്കാര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസ് നടപടികള്‍ അവസാനിപ്പിച്ചു, ഉത്തരവിട്ട് സര്‍ക്കാര്‍ | Delhi Government

CJP പ്രക്ഷോഭം: സമരക്കാര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസ് നടപടികള്‍ അവസാനിപ്പിച്ചു, ഉത്തരവിട്ട് സര്‍ക്കാര്‍ | Delhi Government

Times Kerala 2 weeks ago

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 'കോക്രോച്ച്‌ ജനതാ പാർട്ടി' സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ അറസ്റ്റിലായവർക്കെതിരെ തുടർ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് ഡല്‍ഹി സർക്കാർ.

ഡല്‍ഹി ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. കേസുകളില്‍ അറസ്റ്റിലായവരെയും കസ്റ്റഡിയിലെടുത്തവരെയും എത്രയും വേഗം മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാൻ നിർദ്ദേശമുണ്ട്.(Delhi Government Drops Cases Against Cockroach Janta Party Protesters)

പ്രതിഷേധത്തില്‍ പങ്കെടുത്തവർക്കെതിരെ ഭാവിയില്‍ മറ്റ് നിയമനടപടികളോ കേസ് നടപടികളോ ഉണ്ടാകില്ലെന്നും വിഷയം ഇതോടെ അവസാനിച്ചതായി കണക്കാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്ന് ഇനി പ്രതിഷേധക്കാർക്കെതിരെ യാതൊരുവിധ പ്രതികൂല നടപടികളും ഉണ്ടാകരുതെന്ന് ആഭ്യന്തര വകുപ്പ് നിർദ്ദേശം നല്‍കി.

സുപ്രീം കോടതിയുടെ സമീപകാല ഉത്തരവ് മുൻനിർത്തി ക്രിമിനല്‍ പശ്ചാത്തലമോ മറ്റ് കേസുകളോ ഉള്ള വ്യക്തികള്‍ക്ക് ഈ കേസ് ഒഴിവാക്കല്‍ ആനുകൂല്യം ലഭിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 20-ന് കോക്രോച്ച്‌ ജനതാ പാർട്ടി നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഡല്‍ഹി പൊലീസ് 13 എഫ്.ഐ.ആറുകള്‍ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലാണ് ഇപ്പോള്‍ സർക്കാറിന്റെ നിർണായക ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

Story Summary

The Delhi government has directed that no further legal action be taken against protesters involved in the Cockroach Janta Party’s recent demonstration. As per the Home Department order, detained individuals will be released expeditiously, though this relief will not extend to those with prior criminal records.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala