Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡല്‍ഹിയില്‍ യുവ ജഡ്ജി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം | Delhi Judge Death

ഡല്‍ഹിയില്‍ യുവ ജഡ്ജി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം | Delhi Judge Death

Times Kerala 3 weeks ago

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജുഡീഷ്യല്‍ സർവീസ് ഉദ്യോഗസ്ഥനായ അമൻ കുമാർ ശർമയെ (30) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി (Delhi Judge Death).

ശനിയാഴ്ച വൈകുന്നേരമാണ് സൗത്ത് ഡല്‍ഹിയിലെ സഫ്ദർജങ് എൻക്ലേവിലുള്ള വസതിയില്‍ ഇദ്ദേഹത്തെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അമൻ കുമാർ ശർമയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ സഹോദരീഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. വീടിനുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ട ഇദ്ദേഹം ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍.

പൂണെയിലെ സിംബയോസിസ് ലോ കോളേജില്‍ നിന്ന് നിയമബിരുദം (BA LLB) നേടിയ ശേഷം 2021 ജൂണ്‍ 19-നാണ് അമൻ കുമാർ ശർമ ഡല്‍ഹി ജുഡീഷ്യല്‍ സർവീസില്‍ പ്രവേശിച്ചത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (JMFC), സിവില്‍ ജഡ്ജി എന്നീ നിലകളില്‍ വിവിധ കോടതികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2025 ഒക്ടോബർ മുതല്‍ കാർകർദൂമ കോടതിയില്‍ നോർത്ത് ഈസ്റ്റ് ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റിയുടെ (DLSA) ഫുള്‍ ടൈം സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണത്തെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി ഫോറൻസിക് സംഘവും പരിശോധന നടത്തി.

Story Summary: Aman Kumar Sharma, a 30-year-old Delhi Judicial Service officer and Secretary of DLSA at Karkardooma Courts, was found dead at his Safdarjung residence on Saturday. He was found hanging from a ceiling fan, and police suspect suicide as no foul play has been established so far. Sharma joined the service in 2021 after graduating from Symbiosis Law School, Pune. Police are investigating all angles of the incident.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala